അ​ല​ഞ്ഞു​തി​രി​യു​ന്ന ഭി​ക്ഷാ​ട​ക​രെ​യും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​രുടെയും സം​ര​ക്ഷകൻ …ആ​കാ​ശ​പ്പ​റ​വ​ക​ളു​ടെ കൂ​ട്ടു​കാ​ര​ൻ’ഫാ.​ജോ​ർ​ജ് കു​റ്റി​ക്ക​ൽ വിടവാങ്ങി

കൊച്ചി:അലഞ്ഞുതിരിയുന്ന ഭിക്ഷാടകരെയും ഉപേക്ഷിക്കപ്പെട്ടവരുടെയും സംരക്ഷകൻ …ആകാശപ്പറവകളുടെ കൂട്ടുകാരൻ’ ഫാ .ജോർജ് കുറ്റിക്കൽ വിടവാങ്ങി. ആകാശപ്പറവകളുടെ കൂട്ടുകാർ’ എന്ന പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും ദിവ്യകാരുണ്യ മിഷനറി (എംസിബിഎസ്) സന്യസ്ത സമൂഹാംഗമായ ഫാ .ജോർജ് കുറ്റിക്കൽ(67) ലോകത്തോട് വിടപറഞ്ഞു. ഇന്ന് പുലർച്ചെ ഒന്നരയോടെ മലയാറ്റൂരിലെ എംസിബിഎസ് മാർ വാലഹ് ആശ്രമത്തിൽ വച്ചാണ് അന്ത്യം. ആലപ്പുഴ പുക്കാട് പരേതരായ കുറ്റിക്കൽ ജോസഫിന്‍റെയും ത്രേസ്യാമ്മയുടെയും ഏഴുമക്കളിൽ രണ്ടാമനാണ് റവ .ഫാ .ജോർജ് കുറ്റിക്കൽ.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിയുന്ന ഭിക്ഷാടകരെയും ഉപേക്ഷിക്കപ്പെട്ടവരെയും സംരക്ഷിക്കാൻ ജീവിതം സമർപ്പിച്ച കുറ്റിക്കലച്ചനും അദ്ദേഹം തുടക്കമിട്ട ‘ആകാശപ്പറവകളുടെ കൂട്ടുകാർ’ (ഫ്രണ്ട്സ് ഓഫ് ബേർഡ്സ് ഓഫ് ദ എയർ-എഫ്ബിഎ) എന്ന വലിയ മുന്നേറ്റവും ജനമനസുകളിലെന്നും നന്മയുള്ള ചിത്രമാണ്. തെരുവോരങ്ങളിൽ നരകയാതന അനുഭവിച്ച് കഴിഞ്ഞ അനേകർക്ക് ജീവിതാവസാനം സമാധാനമായി ചെലവഴിക്കാൻ കുറ്റിക്കലച്ചന്‍റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങൾ കാരണമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1994 ജനുവരി 18ലാണ് മാനസിക രോഗികളെയും സമൂഹം തെരുവിൽ ഉപേക്ഷിച്ച ആരോരുമില്ലാത്തവരെയും സംരക്ഷിക്കുന്ന ‘ആകാശപ്പറവകളുടെ കൂട്ടുകാർ’ എന്ന സ്ഥാപനം ഫാ. ജോർജ് കുറ്റിക്കൽ സ്ഥാപിച്ചത്. എംസിബിഎസ് സമൂഹത്തിന്‍റെ നേതൃത്വത്തിൽ തൃശൂർ പീച്ചിക്കടുത്ത് ചെന്നായിപ്പാറയിൽ തുടങ്ങിയ ദിവ്യഹൃദയാശ്രമമാണു ആകാശപ്പറവകളുടെ ആദ്യകേന്ദ്രം. വിശുദ്ധ മദർ തെരേസയാണ് ആശ്രമം ഉദ്ഘാടനം ചെയ്തത്.കേരളത്തിനകത്തും പുറത്തുമായി ആകാശപ്പറവകൾക്കായി നൂറിലധികം കേന്ദ്രങ്ങളുണ്ട്. ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടമ്പടിയുടെ പുത്രന്മാർ, പുത്രിമാർ എന്നറിയപ്പെടുന്ന സമർപ്പിതസഹോദരങ്ങൾ കേന്ദ്രങ്ങളിൽ ശുശ്രൂഷ ചെയ്യുന്നുണ്ട്.

Top