പശുവിന്റെ കയറില്‍ കാല്‍ കുടുങ്ങി; 83 കാരനെ വലിച്ചു കൊണ്ട് ഓടി പശു; റോഡ് സൈഡിലെ മതിലിലും കാറിലിലുമെല്ലാം വൃദ്ധന്റെ തലയടക്കം ഇടിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ വീട്ടിലേക്ക് കയറിയ തെരുവ് പശുവിനെ ഓടിക്കാന്‍ ശ്രമിച്ച വൃദ്ധന് ദാരുണാന്ത്യം. 83കാരനായ സരൂപ് സിംഗ് എന്നയാളാണ് മരിച്ചത്. വീട്ടിലേക്ക് കയറിയ പശുവിനെ ഓടിക്കാനുള്ള ശ്രമത്തിനിടയില്‍ പശുവിന്റെ ശരീരത്തിലുണ്ടായിരുന്ന കയറില്‍ കാല്‍ കുടുങ്ങിയതോടെ പശു 83കാരനേയും വലിച്ച് കൊണ്ട് ഓടുകയായിരുന്നു. റോഡിലൂടെ വലിച്ച് ഇഴയ്ക്കുന്നതിന് ഇടയില്‍ റോഡ് സൈഡിലെ മതിലിലും കാറിലിലുമെല്ലാം വൃദ്ധന്റെ തലയടക്കം ഇടിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിനിടയില്‍ കയറില്‍ നിന്ന് രക്ഷപ്പെടാന്‍ വൃദ്ധന്‍ നടത്തുന്ന പാഴ് ശ്രമങ്ങളും വ്യക്തമാണ്. കുറച്ച് ദൂരം ഓടിയ പശുവിനെ ഒടുവില്‍ നാട്ടുകാര്‍ പിടികൂടിയതോടെയാണ് സരൂപ് സിംഗിനെ കയറില്‍ നിന്ന് രക്ഷപ്പെടുത്താനായത്. ഇതിനോടകം ഗുരുതര പരിക്കേറ്റ 83കാരന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Top