കൊച്ചി: പത്മശ്രീ പുരസ്‌ക്കാരത്തിന് പരിഗണിക്കാന്‍ വേണ്ടി യൂസഫലിയും കൂട്ടരും സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞിട്ടുള്ള പല യോഗ്യതകളും വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ മലയാളികള്‍ക്കെതിരെ അന്വേഷണം വേണമെന്ന് രാഷ്ട്രപതി നിര്‍ദേശം നല്‍കി.
പതമശ്രീ ജേതാക്കളായ എം എ യൂസഫലി,രവിപിള്ള,സി കെ മേനോന്‍,സുന്ദര്‍ മേനോന്‍ എന്നിവര്‍ക്കാണ് പണികിട്ടാന്‍ പോകുന്നത്. ഡി ഒ ലെറ്റര്‍ പ്രകാരം രാഷ്ട്രപതി ഓഫീസില്‍ നിന്നും രേഖാമൂലമാണ് 2016 ആഗസ്റ്റ് ഒമ്പതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
പത്മശ്രീ കിട്ടിയ തൃശൂര്‍ സ്വദേശി സുന്ദര്‍ മേനോനെതിരെ നിരവധി കേസുകള്‍ വന്നതിനെ തുടര്‍ന്ന് അയാള്‍ ഒളിവിലാണ് .പോലീസ് സുന്ദര്‍ മേനോനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.പത്മശ്രീ പുരസ്‌ക്കാരത്തിന് പരിഗണിക്കാന്‍ വേണ്ടി യൂസഫലിയും കൂട്ടരും സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞിട്ടുള്ള പല യോഗ്യതകളും വ്യാജമാണെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയിട്ടുണ്ട്.
അബുദാബി പബ്ലിക്ക് സ്‌ക്കൂള്‍ ചെയര്‍മാനെന്ന നിലയിലുള്ള സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് അന്നത്തെ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കൗള്‍ വെളിപ്പെടുത്തിയിരുന്നു. അതില്‍ നിന്നും യൂസഫലിയുടെ അവകാശവാദം വ്യാജമായിരുന്നു എന്ന് പകല്‍ പോലെ വ്യക്തം .രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് യൂസഫലി ,രവി പിള്ള ,സി കെ മേനോന്‍ ,സുന്ദര്‍ മേനോന്‍ എന്നിവരെക്കുറിച്ച്അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതിനാല്‍ ഉടനെ സിബി ഐ അന്വേഷണം നടക്കുമെന്നുറപ്പായി.അതോടെ ഇവരുടെ വ്യാജ രേഖകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരും.സി ബി ഐ യുടെ ഡല്‍ഹി യൂണിറ്റാണ് ഇവര്‍ക്കെതിരെ അന്വേഷണം നടത്തുന്നത്.