കള്ളപ്പണം വെളുപ്പിക്കൽ:ഡി.കെ ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്

ബെംഗളൂരു: കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പങ്കിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശിവകുമാറിനെതിരെ സിബിഐ കേസ് റജിസ്റ്റർ ചെയ്തിരുന്നു.
15 ഇടങ്ങളിലാണ് സി.ബി.ഐയുടെ പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശിവകുമാറിനെതിരെ സിബിഐ കേസ് റജിസ്റ്റർ ചെയ്തിരുന്നു. അതേസമയം റെയ്ഡ്, ഉപതിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിനെ വഴിതെറ്റിക്കാനുള്ള ശ്രമമെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെയോടെയാണ് സിബിഐ സംഘം ശിവകുമാറിന്റെ വീട്ടിലെത്തിയത്. ശിവകുമാറിന്റെ സഹോദരനും ബെംഗളുരു റൂറൽ എം.പിയുമായ ഡി കെ സുരേഷിന്റെ വീട്ടിലും സി.ബി.ഐ സംഘം പരിശോധന നടത്തുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ നടപടിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയതിനു പിന്നാലെയാണ് റെയ്ഡ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രോസിക്യൂഷൻ അനുമതി നൽകിയ സംസ്ഥാന സർക്കാർ നടപടിയെ ചോദ്യം ചെയ്ത് ശിവകുമാർ കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജിയിൽ കോടതി സർക്കാരിന് നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച ശിവകുമാർ ഏതാനും മാസങ്ങൾക്ക് മുൻപാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്.

Top