ഒരു പ്രമുഖ സെലിബ്രിറ്റി മോഡല്‍ തന്നെ പശു എന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സൊനാക്ഷി സിന്‍ഹ. ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്‌ക്കൊപ്പം ഒരു അഭിമുഖത്തില്‍ പങ്കെടുക്കവേയാണ് സൊനാക്ഷി മനസ്സു തുറന്നത്. കരിയറിന്റെ തുടക്കം തനിക്ക് ദുഖങ്ങളാണ് സമ്മാനിച്ചതെന്ന് നടി പറഞ്ഞു അതിലൊന്നായിരുന്നു ഈ ബോഡി ഷെയ്മിങ് അനുഭവവും. ക്യാറ്റ് വാക്കില്‍ ഈ പശു എന്താണ് ചെയ്യുന്നതെന്നായിരുന്നു അവര്‍ എന്നെ നോക്കി പറഞ്ഞത്. അപ്രസക്തമായ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ പണ്ടേ വില നല്‍കാറില്ല.സാധാരണയായി നെഗറ്റീവ് എനര്‍ജി നല്‍കുന്ന ഇത്തരം കാര്യങ്ങളെ ബ്ലോക് ചെയ്തു നിര്‍ത്തുന്നതാണ് എന്റെ സ്വഭാവം. പഠിക്കുന്ന കാലത്ത് എനിക്ക് അമിതമായ വണ്ണമുണ്ടായിരുന്നു. അതിനാല്‍ എല്ലാവരും കളിയാക്കുകയും ചെയ്യുമായിരുന്നു. സിനിമയില്‍ എത്തിയ ശേഷമാണ് ഞാന്‍ ആ വണ്ണം കുറയ്ക്കണമെന്ന് തീരുമാനിച്ചത്. എന്നാല്‍ വണ്ണം അത്ര ഭീകരമായിട്ടൊന്നും എന്റെ കരിയറിനെ ബാധിച്ചിട്ടില്ല. കാരണം അക്കാലത്ത് ഞാന്‍ അഭിനയിച്ച ദബാംഗ് വലിയ വിജയമാണ് നേടിയത്. എന്നാല്‍ അധിക്ഷേപിച്ച മോഡലിന്റെ പേര് പറയാന്‍ അവതാരകന്‍ ആവശ്യപ്പെട്ടെങ്കിലും സൊനാക്ഷി മടിച്ചു. എന്നാല്‍ മനീഷ് അത് ഷാമിത സിന്‍ഹയാണെന്ന് വെളിപ്പെടുത്തി.
പ്രമുഖ സെലിബ്രിറ്റി മോഡല്‍ എന്നെ പശു എന്ന് വിളിച്ച് കളിയാക്കിയിട്ടുണ്ട്: സൊനാക്ഷി
Tags: sonakshi sinha