കോഴവിവാദം: കേരള നേ​തൃ​ത്വ​ത്തെ നി​രീ​ക്ഷി​ക്കാ​ന്‍ കേ​ന്ദ്ര ഉ​പ​സ​മി​തി

ന്യൂഡല്‍ഹി: അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനു മൂക്കുകയറിടാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം തയാറെടുക്കുന്നു. സംസ്ഥാനത്തെ സംഘടനാ പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്ര നേതൃത്വം ഉപസമിതിയെ നിയോഗിക്കും.സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ സ്വത്തു വിവരങ്ങളും ഉപസമിതി പരിശോധിക്കും. ആര്‍എസ്‌എസ് നിര്‍ദേശം അനുസരിച്ചാണ് ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിനു മേല്‍ പിടിമുറുക്കുന്നതെന്നാണു വിവരം. സംസ്ഥാന നേതൃത്വത്തിനെതിരായ അഴിമതി ആരോപണം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേ ഷിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. ഹവാല ഇടപാടുകളും വ്യാജരസീത് ഉണ്ടാക്കി പണം തട്ടിയതും ഉള്‍പ്പെടെ എന്‍ഫോഴ്സമെന്‍റ് അന്വേഷിക്കുമെന്നാണ് സൂചന.

അതിനിടെ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ വിളിച്ച്‌ അഴിമതി ആരോപണങ്ങളിലുള്ള അതൃപ്തി അറിയിച്ചിരുന്നു. ഉപസമിതിയെ നിയോഗിക്കുന്നതിലൂടെ സംസ്ഥാന നേതൃത്വത്തെ നിരീക്ഷിക്കുന്നതിനു പുറമേ നേതൃനിരയില്‍ വലിയ അഴിച്ചുപണി നടത്താനും കേന്ദ്ര നേതൃത്വത്തിനു പദ്ധതിയുണ്ട്. ഇതോടൊപ്പം സംസ്ഥാനഘടകത്തില്‍ തലമുറമാറ്റത്തിനുള്ള നടപടികളും കേന്ദ്രനേതൃത്വം സ്വീകരിക്കുമെന്നാണു വിവരം. ഉപസമിതിയില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരായ മുരളീധര്‍ റാവു, ഭൂപേന്ദര്‍ യാദവ്, കേരളത്തിന്‍റെ സംഘടനാചുമതലയുള്ള എച്ച്‌. രാജ എന്നിവര്‍ അംഗങ്ങളാകും.bjpw-7

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന സമിതി സംസ്ഥാനനേതാക്കളുടെ സാന്പത്തിക ഇടപാടുകളും പരിശോധിക്കും. കേരളത്തിനു പുറത്തേക്കുള്ള നേതാക്കളുടെ യാത്രകളും ഇനി കേന്ദ്ര സമിതിയുടെ നിരീക്ഷണത്തിലാകും. മൂന്നു മാസം കൂടുന്പോള്‍ ഉപസമിതിയുടെ യോഗം ചേരണമെന്നും അമിത്ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ, കോഴ ആരോപണത്തില്‍ ശക്തമായ നിലപാടാണ് ആര്‍എസ്‌എസ്, ബിജെപി കേന്ദ്രനേതൃത്വങ്ങള്‍ സ്വീകരിച്ചത്. മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ് ആര്‍എസ്‌എസിന്‍റെ കര്‍ശന നിര്‍ദേശം. പൊതുതെരഞ്ഞെടുപ്പിനായി മികച്ച പ്രവര്‍ത്തനം നടത്തിവരുന്ന സാധാരണപാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം നേതൃത്വം മനസിലാക്കണമെന്നും ആര്‍എസ്‌എസ് ചൂണ്ടിക്കാട്ടി.കോഴ വിവാദം സംബന്ധിച്ച അന്വേഷണം അതിന്‍റെ വഴിക്കു നടക്കട്ടെ എന്നാണ് ഇന്നലെ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണോ എന്ന ചോദ്യത്തിന് മാധ്യമ പ്രവര്‍ത്തകരുടെ അഭിപ്രായം എന്താണെന്നാണ് പിണറായി ചോദിച്ചത്.

അതേസമയം കേരളത്തിലെ ബിജെപിയുടെ അടിത്തറ തോണ്ടിയ മെഡിക്കല്‍കോളജ് അഴിമതി ആരോപണത്തെ തള്ളിക്കളഞ്ഞ് കേരള ബിജെപി .ആരോപണം തികച്ചും വ്യക്ത്യധിഷ്ഠിതമാണെന്നും ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ നടത്തുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ബി.ജെ.പി പ്രസ്ഥാവിച്ചു. കോര്‍ കമ്മിറ്റിക്കും സംസ്ഥാന നേതൃയോഗത്തിനും ശേഷം നടത്തിയ വാര്‍ത്തസേമ്മളനത്തില്‍ ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയും സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രനുമാണ് ഇക്കാര്യം അറിയിച്ചത്.പാര്‍ട്ടിയുടെ സമുന്നത നേതാക്കളിലൊരാളായ എം.ടി. രമേശ് കുറ്റക്കാരനല്ലെന്നും അദ്ദേഹത്തിന് അഴിമതിയില്‍ വിദൂരബന്ധം പോലുമില്ലെന്നുമുള്ള നിഗമനത്തിലാണ് യോഗം എത്തിച്ചേര്‍ന്നത്. ഇൗ വിഷയത്തില്‍ ധാര്‍മികമായ എല്ലാ നടപടികളും ബി.ജെ.പി സ്വീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന നിയമപരമായ നടപടികളുമായി പൂര്‍ണമായും സഹകരിക്കും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സഹകരണസെല്‍ കണ്‍വീനര്‍ ആര്‍.എസ്. വിനോദിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. അതിനുപുറമെ ബി.ജെ.പിയിലെ ഒരു നേതാവും ഇൗ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനുള്ള തെളിവുകള്‍ ആര്‍ക്കും ഹാജരാക്കാമെന്നും നേതാക്കള്‍ പറഞ്ഞു.

Top