പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം; ഫാക്ടിന്റെ ഓഹരികള്‍ വില്‍ക്കുന്നതിനാണ് ശുപാര്‍ശ

Fact

ദില്ലി: പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ഫാക്ട് അടക്കമുള്ള സ്ഥാപനങ്ങളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഫാക്ടിനെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ശക്തമാക്കി. ഫാക്ടിന്റെ ഓഹരികള്‍ വില്‍ക്കുന്നതിനാണ് ശുപാര്‍ശ.

ഫാക്ടിന്റെ ഓഹരികള്‍ സ്വകാര്യ മേഖലയ്ക്ക് വിറ്റുതുലക്കാന്‍ നീതി ആയോഗ് പ്രധാനമന്ത്രിയുടെ ഓഫീസിന് ശുപാര്‍ശ നല്‍കി. ഫാക്ടിലെ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി 49 ശതമാനം ആക്കാനാണ് ശുപാര്‍ശ ചെയതിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയയുടെ അധ്യക്ഷതയിലുള്ള സമിതിയുടേതാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. എയര്‍ഇന്ത്യള്‍പ്പെടെ 21 പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനും ശുപാര്‍ശയില്‍ പറയുന്നു. നഷ്ടത്തില്‍ തുടരുന്ന 76 പൊതുമേഖല സ്ഥാപനങ്ങളില്‍ 26 എണ്ണം അടച്ചുപൂട്ടണമെന്നും നിര്‍ദ്ദേശമുണ്ട്.

Top