ചാണ്ടി ഉമ്മന്റെ വിവാഹം മുടക്കിയത് സരിതയുടെ സിഡി: സോളാറിലെ രണ്ടാം നായിക ചങ്ങനാശേരിക്കാരി താരം

കൊച്ചി: സോളാര്‍ കമ്മിഷനു മുന്നില്‍ സരിത നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മൂലമാണ് ചാണ്ടി ഉമ്മന്റ വിവാഹം മുടങ്ങിയതെന്നു ഉമ്മന്‍ചാണ്ടിയോടു അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ചാണ്ടി ഉമ്മനും സോളാര്‍ കേസിലെ മറ്റൊരു പ്രതിയായ താരവും തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ വിവാഹം മുടങ്ങിയതെന്ന സൂചനയാണ് ഉമ്മന്‍ചാണ്ടിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനു പിന്നിലും സോളാറിലെ വിവാദ നായിക സരിത നായര്‍ തന്നെയാണെന്നാണ് സൂചന ലഭിക്കുന്നത്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ ചാണ്ടു ഉമ്മനുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍, കൃത്യമായ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ ആരും ചാണ്ടി ഉമ്മന്റെ പേരു പറയാന്‍ തയ്യാറാകാതെ ഇരിക്കുകയായിരുന്നു. എന്നാല്‍, സരിത എസ് നായര്‍ തന്നെ ചാണ്ടി ഉമ്മ്‌ന്റെ പേര് പറ്ഞ്ഞ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ചാണ്ടി ഉമ്മന്റെ പേര് ഇപ്പോള്‍ വിവാദത്തിന്റെ ഭാഗമായി സജീവായി എത്തിയിരിക്കുന്നത്.
ചാണ്ടി ഉമ്മനും സോളാറിലെ രണ്ടാമത്തെ വിവാദനായികയുമായുള്ള വിദേശ യാത്രയുടെ ദൃശ്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ സരിത ഉടന്‍ തന്നെ പുറത്തുവിടുമെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ പ്രതിനിധികള്‍ സരിതയുമായി കോംപ്രമൈസ് ചര്‍ച്ച നടത്തിയിട്ടുണ്ട്. ചാണ്ടി ഉമ്മനെതിരായ ദൃശ്യങ്ങള്‍ പുറത്തു വിടരുതെന്ന കര്‍ശന നിര്‍ദേശമാണ് ഇവര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ദൃശ്യങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫോണ്‍ സന്ദേശവും അടക്കം സരിത പുറത്തു വിടുമെന്ന ഭീഷണി ഉയര്‍ത്തുന്നുണ്ട്. സരിതയെ നേരിട്ടു സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കളോടാണ് ഇതു സംബന്ധിച്ചുള്ള ഭീഷണി സരിത ഉയര്‍ത്തിയിരിക്കുന്നത്.

Top