കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയായ ഫ്രാങ്കോയ്ക്ക് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത!!!..കൊലപ്പുള്ളിക്കൊപ്പം വൈദികൻ കുറവിലങ്ങാട്ടെ മഠത്തിൽ

കോട്ടയം: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയായ ഫ്രാങ്കോയ്ക്ക് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത.വിശ്വാസികളോട് തളരരുതെന്ന് ആവശ്യപ്പെട്ടും ഫ്രാങ്കോ മുളയ്ക്കലിനെ പരോക്ഷമായി പിന്തുണച്ചുമാണ് ചങ്ങനാശ്ശേരി അതിരൂപത രംഗത്ത് എത്തിയിരിക്കുന്നത് . ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഭയെ ആക്രമിക്കുന്നത് ദുരുദ്ദേശപരമാണ്. ജന വികാരം ഇളക്കിവിട്ട് കോടതിയെ സമ്മർദ്ദത്തിലാക്കുന്നത് സത്യവിരുദ്ധ വിധി പുറപ്പെടുവിക്കാൻ ഇടയാകുമെന്ന് ആശങ്കയുണ്ട്. കോടതികളിൽ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ ജനങ്ങളിൽ സുരക്ഷിതത്വബോധം ഇല്ലാതാക്കാം. ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ ഉള്ള ശക്തി സഭയ്ക്കുണ്ടെന്നും അതിരൂപത പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

വിശ്വാസികൾക്ക് അയച്ച സർക്കുലറിലാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ പരാമർശങ്ങൾ. സഭയിലെ ഭിന്നിപ്പ് സഭയ്ക്ക് ആഘാതമേൽപ്പിച്ചു. സഭയ്ക്ക് അകത്തുനിന്നുള്ള സഭാവിരുദ്ധ പ്രവർത്തനം വലിയ ഭീഷണിയാണ്. കത്തോലിക്കാ സഭയെ സമൂഹമധ്യത്തിൽ അപമാനിക്കാൻ ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും തക്കം പാർത്തിരിക്കുകയായിരുന്നു. ചില ക്രൈസ്തവ നാമധാരികളെ കൂട്ടുപിടിച്ചാണ് ഇത് ചെയ്തത്. അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ രാവിലെ സർക്കുലർ വായിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കാത്തോലിക്കാ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തില്‍ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കഴിഞ്ഞ ദിവസം എത്തിയത് കൊലക്കേസ് പ്രതിക്കൊപ്പമെന്ന് വെളിപ്പെടുത്തല്‍. കോളിളക്കം സൃഷ്ടിച്ച തൊമ്മി വധക്കേസിലെ പ്രതി സജി മൂക്കന്നൂരാണ് വൈദികനൊപ്പം മഠത്തിലെത്തിയതെന്നാണ് വെളിപ്പെടുത്തല്‍.2011 ല്‍ കര്‍ഷക നേതാവ് തോമസ് എന്ന തൊമ്മിയെ റബ്ബര്‍ തോട്ടത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സജി. വൈദികന്‍ മഠത്തിലെത്തിയ വാഹനം ഓടിച്ചിരുന്നത് സജി ആയിരുന്നു. വൈദികനൊപ്പം സജി മഠത്തിനകത്തും പ്രവേശിച്ച ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

തന്റെ മുന്‍ ഇടവകാംഗമാണെന്ന് പറഞ്ഞാണ് വൈദികന്‍ മഠത്തില്‍ സജിയെ പരിചയപ്പെടുത്തിയത്. കോഴിയിറച്ചി വ്യാപാരവുമായി ബന്ധപ്പെട്ട വ്യക്തി വൈരാഗ്യവും തര്‍ക്കവുമാണ് തോമസിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് സജിക്കെതിരായ കേസ്. തമിഴ്‌നാട്ടിലെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചായിരുന്നു കൊലപാതകം. വധ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ സജി അറുപത് ദിവസം റിമാന്‍ഡിലായിരുന്നു. കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് സജി വൈദികനൊപ്പം മഠത്തിലെത്തിയത്.

എന്നാല്‍, സജി കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ പ്രതികരിച്ചു. ഏറെ മാധ്യമശ്രദ്ധ ലഭിച്ച കൊലക്കേസായിരുന്നു തൊമ്മിവധക്കേസ്. ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠത്തിലെത്തിയത് കന്യാസ്ത്രീകളെ സ്വാധീനിക്കാനാണെന്ന് സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വൈദികനൊപ്പം എത്തിയത് കൊലക്കേസ് പ്രതിയാണെന്ന വിവരവും പുറത്തുവന്നിട്ടുള്ളത്. കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ഇടപെടലുകള്‍നടത്തിയെന്ന ആരോപണം ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ നേരിടുന്നുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ വീട് ഉള്‍പ്പെട്ട പ്രദേശത്തെ ഇടവകാംഗം കൂടിയാണ് അദ്ദേഹം. ആദ്യ ഘട്ടത്തില്‍ ഫാ. നിക്കോളാസ് കന്യാസ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കുകയും പിന്നീട് ബിഷപ്പിനെ അനുകൂലിക്കുകയും ചെയ്തിരുന്നു.

Top