ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നും വളര്‍ന്നുവന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടിക്കാലം മുതല്‍ക്കേ പഠിപ്പില്‍ ഒട്ടും പിന്നില്‍ അല്ലായിരുന്നു പിണറായി. സ്‌കൂള്‍ അധ്യാപകര്‍ക്ക് പിണറായിയോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. അധ്യാപകരുടെ നിര്‍ദേശ പ്രകാരം അഞ്ചാം ക്ലാസില്‍ നിന്ന് പഠിത്തം നിര്‍ത്താന്‍ തീരുമാനിച്ച പിണറായിയെ വീണ്ടും പഠിപ്പിക്കുകയായിരുന്നു.
14മക്കളില്‍ പതിനാലാമത്തെ പുത്രനായിരുന്നു പിണറായി വിജയന്‍. എന്നാല്‍, സഹോദരരില്‍ പതിനൊന്ന് പേരും മരിച്ചിരുന്നു. അവേശഷിച്ചത് മൂന്നു പേര്‍ മാത്രമാണെന്ന് പിണറായി വിജയന്‍ ശ്രീനിവാസനുമായി നടത്തിയ അഭിമുഖത്തില്‍ പറയുന്നു. ഈ മൂന്നുപേരില്‍ ഒരാള്‍ അടുത്തിടെ മരിക്കുകയും ചെയ്തു. പണ്ട് മുതലേ കമ്യൂണിസ്റ്റ് ചായ്‌വ് പിണറായിക്കുണ്ടായിരുന്നു. കോളേജ് കാലഘട്ടത്തില്‍ നെയ്ത്ത് തൊഴിലും പിണറായി എടുത്തിട്ടുണ്ട്.
കോളേജില്‍ എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായി മാറുന്നത്. പിണറായിയുടെ ജീവിത കഥകള്‍ അറിയാന്‍ ഈ അഭിമുഖം കണ്ടു നോക്കൂ..