ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ചെന്നൈ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ചെന്നൈ: സ്വര്‍ണ്ണാഭരണ രംഗത്ത് 155 വര്‍ഷത്തെ പാരമ്പര്യമുള്ള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 45ാമത് ഷോറൂം ചെന്നൈ അണ്ണാനഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂരും പ്രമുഖ തെന്നിന്ത്യന്‍ സിനിമാതാരം വിജയ് സേതുപതിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ എം. മോഹന്‍ (എം.എല്‍.എ- അണ്ണാനഗര്‍), ആര്‍ ഗണേഷ് (എം.എല്‍.എ- ഊട്ടി), ഗോകുല ഇന്ദിര (മുന്‍ മന്ത്രി), എ.എസ്.പി. ഝാന്‍സിറാണി (തമിഴ്‌നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട്), അനില്‍. സി. പി (ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ്) എന്നിവര്‍ സന്നിഹിതരായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉദ്ഘാടന ചടങ്ങില്‍ വെച്ച് ചെന്നൈയിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധന കുടുംബങ്ങളിലെ അംഗങ്ങള്‍ക്കും അസുഖബാധിതര്‍ക്കുമുള്ള ധനസഹായം ഡോ. ബോബി ചെമ്മണ്ണൂര്‍ വിതരണം ചെയ്തു. കൂടാതെ ഉദ്ഘാടനം കാണാനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്ക് സ്വര്‍ണ്ണസമ്മാനങ്ങള്‍ നല്‍കി.BIS ഹാള്‍മാര്‍ക്കഡ് 916 സ്വര്‍ണ്ണാഭരണങ്ങളുടെയും ബ്രാന്റഡ് വാച്ചുകളുടെയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനും ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Top