
സംസ്ഥാന ജൂനിയർ പുരുഷ-വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന്റെ രക്ഷാധികാരിയായി ഡോ. ബോബി ചെമ്മണ്ണൂരിനെ തിരഞ്ഞെടുത്തു. ജില്ലാ സ്പോർട്സ് കൗണ്സിൽ ഹാളിൽ നടന്ന യോഗത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ സ്പോർട്സ് കൗണ്സിൽ പ്രസിഡന്റ് കെ.ജെ.മത്തായി തുടങ്ങിയവർ സംബന്ധിച്ചു. ഒക്ടോബർ 18 മുതൽ 28 വരെ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.