ചെങ്ങന്നൂരില്‍ ബിജെപിക്ക് പാളയത്തില്‍ പട; ബദല്‍ സ്ഥാനാര്‍ത്ഥിയുമായി ബിജെപി നേതാവ് രംഗത്ത്

ചെങ്ങന്നൂര്‍: ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പാളയത്തില്‍ പട. വിമത നേതാവാണ് ബിജെപിക്കെതിരെ പടയൊരുക്കം നടത്തുന്നത്. വിശ്വകര്‍മ സമുദായ നേതാവും ബിജെപി സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ വി.രാജേന്ദ്രനാണ് വിമത നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്.

രാജേന്ദ്രന്റെ നൂറനാട് പറയങ്കുളത്തെ വീട്ടില്‍ ചേര്‍ന്ന അഖില ഭാരത വിശ്വകര്‍മ മഹാസഭ നേതാക്കളുടെ യോഗം ബദല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നു മുന്നണികളിലും പെടാത്ത ചില രാഷ്ട്രീയ കക്ഷികളുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് സംഘടനയുടെ നേതാക്കള്‍ അവകാശപ്പെടുന്നത്. ഏപ്രില്‍ ഒന്നിന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പുനലൂരില്‍ വിശ്വകര്‍മ സമുദായാംഗമായ സുഗതന്റെ ആത്മഹത്യയില്‍ ബിജെപി പ്രതിഷേധിക്കാത്തതാണ് വി.രാജേന്ദ്രനെ വിമത നീക്കത്തിന് പ്രേരിപ്പിച്ചത് എന്നറിയുന്നു. ബിഡിജെഎസിന് പുറമേ വിശ്വകര്‍മ സമുദായംകൂടി എതിര് നില്‍ക്കുകയും സംസ്ഥാന നേതാവ് തന്നെ വിമത സ്വരമുയര്‍ത്തി മുന്നില്‍വരികയും ചെയ്ത സാഹചര്യത്തില്‍ ബിജെപിയുടെ നില കൂടുതല്‍ പരിങ്ങലിലാകും.

Top