തിരുവനന്തപുരം: ഓഖി ഫണ്ട് ചെലവഴിച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാണിക്കുന്നതിൽ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വേവലാതിയെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ചോദിച്ചു . സർക്കാരിന് മംഗളപത്രം നൽകുകയല്ല പ്രതിപക്ഷത്തിന്റെ ജോലി.ഓഖി തുക എത്തേണ്ടവര്‍ക്ക് എത്തിയില്ലെന്നിരിക്കെ വിഷയത്തില്‍ പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. ഓഖി ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് 133 കോടി രൂപ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ 111 കോടിയെന്നാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതില്‍ ഏതാണ് സത്യമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ദുരന്തം ഉണ്ടായപ്പോള്‍ രാഷ്ട്രീയം കണ്ടത് സിപിഎം ആണ്. ദുരിതാശ്വാസത്തിന് ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വിജയന് ഇക്കാര്യം മനസിലാകാത്തത്. കേന്ദ്ര സർക്കാർ ഓഖിക്കു 133 കോടി നൽകി എന്ന് കഴിഞ്ഞ ജനുവരി 23 ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.ഇന്നലെ പത്ര സമ്മേളനത്തിൽ,കേന്ദ്രം 111 കോടി നൽകിയെന്ന് മുഖ്യമന്ത്രി പറയുന്നു .ഏതു വിശ്വസിക്കണം ? 22 കോടി എവിടെയാണ് ?അർഹതയുള്ള മത്സ്യത്തൊഴിലാളികളുടെ കൈകളിലേക്ക് ഇപ്പറയുന്ന സഹായം എത്തിയിട്ടില്ല .പല പദ്ധതികളും പരിശോധന തുടരുകയാണ്. ഈ ക്ലാരിറ്റി ഇല്ലായ്മ പ്രളയ ദുരന്തത്തിൽ സംഭവിക്കരുത് എന്ന് മാത്രമാണ് ഞാൻ പറയുന്നത് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യമായി ഒരു മാസത്തെ ശമ്പളം നൽകിയത് ഞാനാണ് .ഇനിയും ഈ സംഭാവന തുടരുക തന്നെ വേണം.