തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിനോടനുബന്ധിച്ച ഗൂഢാലോചനയില്‍ താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികളും ഇടതുപക്ഷ ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, കെ.ബി.ഗണേശ് കുമാര്‍ എന്നിവരുടെ പങ്കിനെ കുറിച്ചും അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇപ്പോള്‍ അറസ്റ്റിലായ ദിലീപിനെ സംരക്ഷിക്കാനും ന്യായീകരിക്കാനും ഇവര്‍ കാണിച്ച അമിതമായ വ്യഗ്രത സംശയത്തിന് ഇടയാക്കുന്നു. ഭരണ പക്ഷത്തെ ഒരു എം.പിയും രണ്ട് എം.എല്‍.എമാരുമാണ് കേസ് വഴി തിരിച്ചു വിടാന്‍ ശ്രമിച്ചത്. ഗൂഢാലോചന പൂര്‍ണമായി വെളിച്ചത്ത് വരണമെങ്കില്‍ ഇവരുടെ പങ്ക് അന്വേഷിക്കണം. ഇന്നസെന്റിന് ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു.
Tags: actor dileep