ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് നല്‍കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു: സരിത;പീഡിപ്പിച്ചവരില്‍ ബഷീറലി തങ്ങളുടെ പേരും

തിരുവനനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവ് നല്‍കാന്‍ രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതായി സരിത എസ് നായര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്താണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ചെന്നിത്തല തന്നോട് നേരിട്ട് ഫോണ്‍വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞു കമ്മീഷന് നല്‍കിയതിനേക്കാള്‍ കൂടുതല്‍ തെളിവുണ്ടെന്നും സരിത പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ സന്തോഷമുണ്ടെന്നും ഇത്തരമൊരു റിപ്പോര്‍ട്ട് പരസ്യമായതില്‍ വിഷമമുണ്ടെങ്കിലും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പായി മാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സരിത പറഞ്ഞു.

രാഷ്ട്രീയക്കാരെല്ലാം എന്റെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. ആരെയും പ്രതീപ്പെടുത്താന്‍ ഒന്നും ചെയ്തിട്ടില്ല. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പണം രാഷ്ട്രീയക്കാര്‍ക്ക് കൊടുക്കേണ്ട അവസ്ഥയാണ് തനിക്കുണ്ടായതെന്നും സരിത പറഞ്ഞു.basheerali

റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം ചാനലുകള്‍ ചര്‍ച്ചചെയ്യുന്നത് റിപ്പോര്‍ട്ടിലെ ഒരു ഭാഗം മാത്രമാമെന്നും, ഹരാസ്‌മെന്റിനപ്പുറത്തേക്ക് ചര്‍ച്ചകള്‍ പോകേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു ആവശ്യം നിറവേറ്റുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ പോകുന്നവര്‍ക്ക് കാര്യം സാധിക്കാന്‍ എന്തൊക്കെ ചെയ്യേണ്ടി വരുമെന്നു കൂടിയാണ് റിപ്പോര്‍ട്ട് പറയുന്നത്. കേവലം ഒരു ഹരാസ്‌മെന്റിനപ്പുറം ഇത്തരം കോഴ വിഷയങ്ങളും ചര്‍ച്ചയാകേണ്ടതുണ്ട് അവര്‍ പറഞ്ഞു.ഇങ്ങനെയുള്ളവരുടെ മുഖം മൂടി പിച്ചി ചീന്താന്‍ അവസരം കിട്ടിയതില്‍ സന്തോഷം ഉണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു. ‘കോണ്‍ഗ്രസിന്റെ ചാനല്‍ തൊഴിലാളികള്‍ പറയുന്നതുപോലെ ഞാന്‍ അങ്ങനെയൊരു സ്ത്രീയായിരുന്നില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചാല്‍ എന്റെ സാഹചര്യം മനസിസാകും. ‘

എത്രേ മോശക്കാരിയാണെന്ന് ചിത്രീകരിച്ചാലും എത്ര തവണ കല്ലെറിഞ്ഞാലും മാന്യമായി തന്നെ മുന്നോട്ടു പോകും. എനിക്ക് എന്റെ ജീവിതം അറിയാം, തെറ്റായ വഴിയില്‍ ഇതുവരെ പോയിട്ടില്ല അവര്‍ പറഞ്ഞു.chni-saritha

അതേ സമയം സോളാര്‍ റിപ്പോര്‍ട്ടില്‍ പാണക്കാട് ബഷീറലി തങ്ങളുടെ പേരും. സരിതയുടെ പരാതികള്‍ എന്ന നിലയില്‍ കത്തില്‍ പരാമര്‍ശിക്കപ്പെട്ടവരുടെയും സരിത നേരിട്ട് പരാതി നല്‍കിയവരെയും കുറിച്ചുള്ള ഭാഗത്താണ് പാണക്കാട് ബഷീറലി തങ്ങളുടെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്.

നേരത്തെ സരിതയുടെ കത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ ബഷീറലി തങ്ങളും സരിതയെ പീഡിപ്പിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് സ്ഥരീകരിക്കുന്നതാണ് ജി ശിവരാജ് കമ്മീഷന്‍ റിപ്പോര്‍ട്ട്.

‘പാണക്കാട് ബഷീര്‍ അലി തങ്ങള്‍. ശ്രീ. കുഞ്ഞാലിക്കുട്ടി പറഞ്ഞതനുസരിച്ച് അവര്‍ അദ്ദേഹത്തെ കണ്ടു. അവരെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. പ്രോജക്ടിന്റെ സ്ഥലം കാണുന്നതിന് വേണ്ടിയെന്ന് പറഞ്ഞാണ്. ലൈംഗികമായി പീഡിപ്പിച്ചു. ഫോണ്‍ വഴി പതിവായി ബന്ധപ്പെടാറുണ്ടായിരുന്നു. അവര്‍ക്കെല്ലാം പദ്ധതിയേക്കാള്‍ അവരെ ചൂഷണം ചെയ്യുന്നതിനാണ് കൂടുതല്‍ താല്‍പ്പര്യം’ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.നേരത്തെ ബഷീര്‍ അലിയില്‍ നിന്നും സരിത 50,000 രൂപ തട്ടിയിരുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ലക്ഷ്മി നായര്‍ എന്ന പേരിലായിരുന്നു സരിത സമീപിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Latest
Widgets Magazine