കോഴിക്കോട്: ജെ.ഡി.യു നേതാവ് എം.പി വീരേന്ദ്രകുമാർ യു.ഡി.എഫ് വിടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരു ഘടകകക്ഷിയും യു.ഡി.എഫ് വിട്ടുപോകുമെന്ന് സി.പി.എം കരുതേണ്ടെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.വീരേന്ദ്രകുമാർ സമുന്നതനായ നേതാവാണ്. സി.പി.എം വേദികളിൽ പങ്കെടുക്കുന്നത് കൊണ്ട് മുന്നണി വിടുമെന്ന് പറയാനാവില്ല. താനും സി.പി.എം വേദികളിൽ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ആപ്റ്റ് എം.ഡിയെ സസ്പെൻഡ് ചെയ്ത നടപടിയിൽ അഭിപ്രായ വ്യത്യാസമില്ല. വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരത്ത് ഇല്ലാത്തതാണ് ഫയൽ കാണാതെ പോയത്. ആഭ്യന്തര സെക്രട്ടറിയുടെയും വിജിലൻസ് ഡയറക്ടറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. നടപടി വേണമെന്ന് തന്നെയായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു.