അഞ്ചാമതും തോല്‍ക്കാന്‍ മനസ്സില്ല; എംഎല്‍എ മോഹം ഉപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ്

അഞ്ചാമതും തോൽക്കാൻ മനസ്സ് ഇല്ലാത്തതിനാൽ നിയമസഭ അംഗമാകാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയാണെന്ന് ഇടതുസഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. മോഹമുക്തനായ കോൺഗ്രസുകാരൻ എന്ന് ഇഎംഎസ് തന്നെ വിശേഷിപ്പിച്ചത് ഇപ്പോൾ അന്വർത്ഥമായി, ജീവിതത്തിന്റെ മുഖ്യഭാഗവും എംഎൽഎ ഹോസ്റ്റലിന്റെ ഇടനാഴികളിൽ കഴിഞ്ഞതുകൊണ്ടാവാം എംഎൽഎ ആകാനുള്ള മോഹം ഇല്ലാതെ പോയതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇത്തവണ ഉറച്ചസീറ്റ് ലഭിക്കണമെന്നും ജയസാധ്യതയില്ലാത്ത സീറ്റിൽ മൽസരിച്ച് ചാവേറാകാൻ ഇല്ലെന്നും ചെറിയാൻ ഫിലിപ്പ് നേരത്തെ തന്റെ ആത്മകഥയിലൂടെ വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top