മധുര: കേരളത്തിലേയ്ക്കു വൻ തോതിൽ ചിക്കനെത്തിക്കുന്ന തമിഴ്‌നാട്ടിലെ ഫാമുകളിൽ വൻ വൈറസ് ബാധ. രണ്ടു ദിവസം കൊണ്ടു പതിനായിരം കോഴിക്കുഞ്ഞുങ്ങൾ ചത്തു. മുപ്പതു ഫാമുകളിലെ പത്തു ജീവനക്കാർക്കു വൈറസ് ബാധിച്ചു ശരീരമാകെ ചൊറിഞ്ഞു തടിച്ചു. രോഗം വരാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങളുമായി തമിഴ്‌നാട് ആരോഗ്യ വകുപ്പ്.തമിഴ്‌നാട്ടിലെ മധുരയിലും, ദിണ്ഡിഗല്ലിലെയും അടക്കമുള്ള സ്ഥലങ്ങളിലാണ് കോഴിക്കുഞ്ഞുങ്ങൾക്കു ഗുരുതരമായ രോഗം ബാധിച്ചത്. 40 മുതൽ 60 ദിവസം വരെ പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾക്കാണ് ഇപ്പോൾ രോഗം ബാധിച്ചത്.
തൂവലുകൾ കൊഴിയുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഇതുകൂടാതെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രക്തം വാർന്നൊഴുകയും, ചെയ്യുന്നുണ്ട്. രണ്ടു ദിവസം ഈ ലക്ഷങ്ങളുമായി വേച്ചു വേച്ചു നടക്കുന്ന കോഴിക്കുഞ്ഞുങ്ങൾ കുഴഞ്ഞു വീണു മരിക്കുകയാണ് ചെയ്യുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കോഴിക്കുഞ്ഞുങ്ങളിൽ രോഗ ബാധ കണ്ടെത്തിയ സ്ഥലങ്ങളിലെ ഫാമുകളിലെ ജീവനക്കാർക്കെല്ലാം ശരീരം ചൊറിഞ്ഞു തടിക്കുന്നുണ്ട്. ശരീരം ചൊറിഞ്ഞു തടിക്കുകയും, മൂക്കിൽ നിന്നും വായിൽ നിന്നും രക്ത തുള്ളികൾ പുറത്തു വരികയും ചെയ്യുന്നുണ്ട്. ഇതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെയാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് അധികൃതർ ഫാമുകളിൽ പരിശോധന നടത്തിയത്. തുടർന്നു ആരോഗ്യ വകുപ്പ് ഫാമുകളിൽ നടത്തിയ പരിശോധനയ്‌ക്കൊടുവിൽ രോഗികളായവർക്കു ചികിത്സയും സൗജന്യവും നൽകുകയായിരുന്നു. ഈ ഫാമുകളിൽ നിന്നുള്ള ചിക്കൻ വാങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.