ചിദംബരം CBIയെ വിരട്ടി. ചെട്ടിയാരുടെ പൂട്ട് കത്തി.നാണം കെട്ട് കോൺഗ്രസ് .പി ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി. 30 വരെയാണ് കസ്റ്റഡി നീട്ടിയത്. സിബിഐ കസ്റ്റഡി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിയത്. മറ്റ് പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു.
ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി ചിദംബരം നൽകിയ അപ്പീൽ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. സിബിഐ കസ്റ്റഡി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് കോടതി പരിഗണിച്ചില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അനുമതിയില്ലാതെ ഹര്‍ജി ലിസ്റ്റ് ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് ആര് ഭാനുമതി അറിയിയിക്കുകയായിരുന്നു.