ആരോഗ്യവത്തായ ഒരു രാഷ്ട്രീയ സംസ്‌കാരം ഒരുവര്‍ഷം കൊണ്ട് തിരിച്ചുപിടിയ്ക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; രാഷ്ട്രീയ ജീര്‍ണത ഇല്ലാതാക്കി

തിരുവനന്തപുരം: ഒരുവര്‍ഷംകൊണ്ട് ആരോഗ്യവത്തായ ഒരു രാഷ്ട്രീയ സംസ്‌കാരം സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ രീതിയില്‍ വ്യാപരിക്കുന്നവര്‍ക്ക് രാഷ്ട്രീയരക്ഷാകര്‍ത്താക്കളുണ്ടാവുമെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞു. രാഷ്ട്രീയ ജീര്‍ണതയുടെ ശുദ്ധീകരണം കുറഞ്ഞകാലംകൊണ്ടു നടന്നു എന്നും പിണറായി ചുണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2011-16 കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ പൊതുവായ തകര്‍ച്ചയ്ക്കിടയാക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. നിയമങ്ങളും ചട്ടങ്ങളും ബാധകമാകാത്ത വിധമായിരുന്നു ഭരണം. കേരളത്തിന്റെ പൊതുവ്യവസ്ഥകളെ തകര്‍ക്കുന്ന നിലയിലായിരുന്നു അത്. അത്യന്തം ജീര്‍ണമായ രാഷ്ട്രീയ സംസ്‌ക്കാരം ഉയര്‍ന്നുവന്നു.

ആരോഗ്യവത്തായ ഒരു രാഷ്ട്രീയസംസ്‌കാരം പകരംവെക്കാന്‍ ഒരുവര്‍ഷം കൊണ്ട് എല്‍ഡിഎഫ് സറക്കാരിന് കഴിഞ്ഞു.അധികാരവും അഴിമതിയും അനാശ്യതയും കൂടിക്കുഴഞ്ഞ അത്യന്തം ഹിനമായ അവസ്ഥയായിരുന്നു മുമ്പ്. അതില്‍ വ്യാപരിച്ചവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞതുമാണ്. അവയെല്ലാം തുറന്നു കാട്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴും അധികാരത്തില്‍ വല്ലാത്തൊരു ആര്‍ത്തിയോടെ അള്ളിപ്പിടിച്ചിരിക്കുന്നതായാണ് കണ്ടത്. ആ ദുരവസ്ഥയ്ക്ക് അറുതിവരുത്താന്‍ കഴിഞ്ഞു.

1957ഉം 2017ഉം തമ്മില്‍ ചില സാദൃശ്യമുണ്ട്. 1957ല്‍ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പലരും ആവേശത്തിലായി. ചിലര്‍ പരിഭ്രാന്തിയിലുമായി. ഒരു പ്രത്യേക സാമൂഹ്യസാമ്പത്തിക ഭരണഘടനാ വ്യവസ്ഥയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് എങ്ങനെ ഭരിക്കും എന്നതിന് ഉത്തരം കണ്ടെത്തുകയായിരുന്നു 1957ല്‍. ഇന്ന് ആഗോളവല്‍ക്കരണത്തിന്റെയും അത്യന്ത്യ ഭീതിതമായ വര്‍ഗീയാന്തരീക്ഷത്തിന്റെയും നടുവില്‍നിന്ന് സമാധാനം നിലനിര്‍ത്തിക്കൊണ്ടുള്ള വികസനം എങ്ങനെ സാധ്യമാകും എന്നതിനാണ് ശ്രമിക്കുന്നത്.

നവകേരളം പടുത്തുയര്‍ത്താനുള്ള അടിത്തറ ഉയര്‍ത്താനായി നാലു മിഷനുകളിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമം തുടരുന്നു. 57ല്‍ തുടക്കമിട്ട കാര്യങ്ങളാണിത്. ആഗോളവല്‍ക്കരണത്തിന്റെയും സ്വകാരല്‍വല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും സന്ദര്‍ഭത്തില്‍ എത്തരത്തില്‍ ഒരു ബദല്‍ മുന്നോട്ടുവെക്കുമെന്നാണ് പരിശ്രമിക്കുന്നത്. ചില തുടക്കങ്ങള്‍ക്ക് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

പരമ്പരാഗത വ്യവസായ മേഖലയില്‍ വലിയ മാറ്റം വന്നു. ഏറ്റവും പ്രധാനമായ കയര്‍മേഖലയില്‍ ഇനി രക്ഷപ്പെടാനാവില്ലെന്ന ചിന്തയിലായിരുന്നു തൊഴിലാളികള്‍ക്ക്. 2017ല്‍ അവര്‍ക്ക് പ്രത്യാശ പകരാനായി. തകരില്ല; രക്ഷപ്പെടും;പിടിച്ചുനില്‍ക്കാനാകും എന്ന തോന്നലിലാണ് ആ രംഗം ഇന്ന്. ആധുനികവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കി കയര്‍ മേഖലയുടെ പഴയ മേന്മ തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇതേ നിലയിലാണ് കശുവണ്ടിയുടെയും അവസ്ഥ. 2016വരെ അവിശടയും രക്ഷയില്ലെന്ന തോന്നലായിരുന്നു. എന്നാല്‍ കാപ്പക്‌സും കോര്‍പ്പറേഷനും വഴി 18,000 തൊഴിലാളികള്‍ക്ക് തൊഴില്‍ കിട്ടി. തൊഴില്‍ സംരക്ഷിക്കുന്ന നടപടികളും സ്വീകരിച്ചു. തൊഴിലാളകിള്‍ക്ക് ഇപ്പോള്‍ ആശങ്കയില്ല. ആത്മാഭിമാനത്തിലാണവര്‍.
കൈത്തറിമേഖലയില്‍ വലിയ തോതില്‍ ആശ്വാസമുണ്ടാക്കി. 8000 തൊഴിലാളികള്‍ക്ക് തൊഴിലുറപ്പു നല്‍കുന്ന സംവിധാനം സര്‍ക്കാര്‍ ഉറപ്പാക്കി. സ്‌കൂള്‍ യൂണിഫോറം കൈത്തറിയിലൂടെ നല്‍കയാണ്. അടുത്തവര്‍ഷം യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കുകൂടി നല്‍കാന്‍ കഴിയണം എന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഇത് കൂടുതല്‍ പേരുടെ തൊഴില്‍ ഉറപ്പാക്കും. രണ്ടുലക്ഷം തൊഴിദിനങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. മത്സ്യ മേഖലയിലും സമാനമായ സമീപനം സ്വീകരിച്ചു- മുഖ്യമന്ത്രി പറഞ്ഞു.

Top