ഓമനകളായ രണ്ട് കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിച്ച പത്തൊമ്പതുകാരിയായ ഈ യുവതിയായിരിക്കും ലോകം കണ്ട ഏറ്റവും വലിയ ക്രൂരയായ അമ്മ. ടെക്സാസിലെ കെര്‍ കൗണ്ടിയിലുള്ള 19കാരിയായ അമ്മ അമന്‍ഡ ഹാക്കിന്‍സിന്റെ ക്രൂരതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
തന്റെ ഒന്നും രണ്ടും വയസുള്ള മക്കളെ കൊല്ലാനായി മനഃപൂര്‍വം അവരെ കാറിലടച്ച് പൂട്ടി അകത്താക്കിയ ശേഷം ഈ അമ്മ കാമുകനൊപ്പം കറങ്ങാന്‍ പോവുകയായിരുന്നു.
തുടര്‍ന്ന് ശ്വാസം കിട്ടാതെയും ചൂടടിച്ചും നിലവിളിച്ച് ഈ കുരുന്നുകള്‍ ദയനീയമായി മരണം വരിക്കുകയും ചെയ്തു. ഇവരെ തുടര്‍ച്ചയായി ഏതാണ്ട് 15 മണിക്കൂറോളമാണ് അമ്മ കാറില്‍ അടച്ചിട്ടിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.
ഒരു വയസുള്ള ബ്രൈന്‍ ഹാക്കിന്‍സ്, രണ്ടു വയസുള്ള അഡിസന്‍ ഓവര്‍ഗാര്‍ഡ്എഡി എന്നീ പെണ്‍ കുഞ്ഞുങ്ങളെയാണ് ഈ വിധത്തില്‍ പെറ്റമ്മ ക്രൂരമായ ഹത്യക്ക് വിധേയരാക്കിയത്. രാത്രിയിലൂടനീളം ഇവര്‍ പ്രാണപ്പിടച്ചിലോടെ കരയുന്നതറിഞ്ഞിട്ടും ഈ അമ്മയുടെ മനമിടറിയില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം.
കുട്ടികള്‍ അബോധാവസ്ഥയിലും മൃതപ്രായരുമായതിന് ശേഷമാണ് അമന്‍ഡ ഹാക്കിന്‍സ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നത്. തന്റെ 37 വര്‍ഷത്തെ ജീവിതത്തിനിടയില്‍ കുട്ടികളെ ഇത്രക്കും പീഡിപ്പിച്ച് കൊന്ന് കേസ് ഇതാദ്യമായിട്ടാണ് കൈകാര്യം ചെയ്യുന്നതെന്നാണ് കെര്‍ കൗണ്ടി ഷെറിഫായ ഹിയര്‍ഹോല്‍സര്‍ ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരു ചൊവ്വാഴ്ച രാത്രി 9 മണിക്ക് കുട്ടികളെ കാറിലടച്ച് തന്റെ 16കാരനായ കാമുകനൊപ്പം കറങ്ങാന്‍ പോവുകയായിരുന്നു അമന്‍ഡയെന്ന് കെര്‍ കൗണ്ടി പൊലീസ് വകുപ്പ് പുറത്തിറക്കിയ ന്യൂസ് റിലീസ് വെളിപ്പെടുത്തുന്നു. കുട്ടികള്‍ കരയുന്നുവെന്ന് അമന്‍ഡയുടെ സുഹൃത്തുക്കള്‍ നിരവധി തവണ അറിയിച്ചിട്ടും കാറിനടുത്തുള്ള വീട്ടിലുള്ള സമയത്ത് പോലും ഈ ക്രൂരയായ അമ്മ അവഗണിക്കുകയായിരുന്നുവെന്നാ്ണ് ഷെറിഫ് വെളിപ്പെടുത്തുന്നത്. അമന്‍ഡയുടെ കാമുകന്‍ രാത്രിയില്‍ കുറച്ച് സമയം കാറിനുള്ളില്‍ ഉറങ്ങിയിട്ട് പോലും കുട്ടികളെ പുറത്തെടുത്തില്ലെന്നും ഷെറിഫ് പറയുന്നു.
കുട്ടികളെ ഈ വിധത്തില്‍ പീഡിപ്പിച്ച് കൊല്ലുമ്പോള്‍ അവരുടെ അച്ഛനായ ഐസക്ക് അവിടെയില്ലായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയിലുടനീളം കാറിലടച്ച കുട്ടികളെ അമന്‍ഡ് ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് പുറത്തെടുക്കുന്നത്. അപ്പോഴേക്കും അവര്‍ മരണത്തോടടുത്തിരുന്നു. ആ സമയത്ത് ടെക്സാസിലെ ഊഷ്മാവ് 92 ഡിഗ്രിയിലായിരുന്നു.
താന്‍ കുടുങ്ങുമെന്ന ഭയത്താല്‍ ഇവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും അമന്‍ഡ തുടക്കത്തില്‍ സമ്മതിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പിന്നീട് ബോയ്ഫ്രണ്ടിന്റെ നിര്‍ബന്ധപ്രകാരം അവരെ കെര്‍സിവില്ലെയിലെ പീറ്റേര്‍സന്‍ റീജിയണല്‍ മെഡിക്കല്‍ സെന്ററിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് അവരുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് സാന്‍ അന്റോണിയോവിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റിലേക്ക് മാറ്റുകയായിരുന്നു. അന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഇരു കുട്ടികളും മരിച്ചിരുന്നു. അമന്‍ഡക്ക് കടുത്ത ജയില്‍ ശിക്ഷ ലഭിക്കുമെന്നാണ് സൂചന.