അമ്മയുടെ കാമുകനെ ഡാഡിയെന്ന് വിളിക്കാത്തതിനു 14ഉം 11 ഉം വയസുള്ള മക്കളെ ഇരുവരും ചേർന്ന് വായിൽ തുണിതിരുകിയും കത്തികാട്ടിയും ബെൽറ്റിനടിച്ചും പീഡിപ്പിച്ചതായി പരാതി. അയ്യന്പിള്ളിസ്വദേശിയായ വീട്ടമ്മക്കും കാമുകനും എതിരേ വീട്ടമ്മയുടെ ഭർത്താവാണ് പരാതി നൽകിയത്. ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് മുനന്പം പോലീസ് എത്തി ബാലൻമാരിൽനിന്നു മൊഴിയെടുത്ത് അമ്മക്കും കാമുകനുമെതിരേ ബാലപീഡനത്തിനു കേസെടുക്കുകയായിരുന്നു.
വിദേശത്തുള്ള ഭർത്താവുമായി പിണങ്ങി നിൽക്കുന്ന വീട്ടമ്മയുടെ കൂടെയാണ് ഇവരുടെ മക്കൾ രണ്ടുപേരും താമസിക്കുന്നത്. ഒപ്പം അമ്മയുടെ സുഹൃത്ത് എന്ന് പറയുന്ന കാമുകനും താമസിക്കുന്നുണ്ടത്രേ. കുറച്ച് ദിവസം മുന്പ് ഇവർ മക്കളെയും കൂട്ടി അതിരന്പിള്ളിയിൽ ടൂർ പോയ സമയത്താണ് പീഡിപ്പിച്ചതത്രേ. ഇക്കാര്യം മക്കൾ വിദേശത്തുള്ള അച്ഛനെ അറിയിച്ചതിനെ തുടർന്നാണ് ഇദ്ദേഹം ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചത്.