പതിനാറ് വയസ്സുകാരനെ ഫ്‌ളാറ്റില്‍ എത്തിച്ച് ലൈംഗീക പീഡനം നടത്തിയ കുറ്റത്തിന് കൊല്ലം കുണ്ടറ സ്വദേശി എസ്.എം റാഫി(43) പിടിയില്‍. പ്രതി കടുത്ത ലൈംഗീക പരീക്ഷണങ്ങള്‍ നടത്തിയരുന്ന വ്യക്തിയാണെന്ന് പോലീസ്. സ്ഥലത്തെ ആണ്‍കുട്ടികളെ വശത്താക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും ഇതിനെതിരെ വളിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പരാതി ഉണ്ട്. ഭാര്യ ഉപേക്ഷിക്കപ്പെട്ട വ്യക്തിയാണ് റാഫി. ഭാര്യയെയും രതി പരീക്ഷണങ്ങള്‍ക്ക് വിധേയയാക്കിയിരുന്നു. ഇതില്‍ മനംമടുത്താണ് അവര്‍ ഉപേക്ഷിച്ചു പോയത്.
കഴിഞ്ഞ ദിവസമാണ് 16 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ റാഫിയെ പേരൂര്‍ക്കട പൊലീസ് അറസ്റ്റുചെയ്തത്. ഓഗസ്റ്റ് 11നാണ് കേസിന് ആസ്പദമായ സംഭവം. തൊട്ടടുത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിയെ ഇയാള്‍ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പികക്ുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ മാതാവ് പുറത്തേക്ക് പോയ തക്കം നോക്കിയാണ് ഇയാള്‍ പീഡനം നടത്തിയത്. മാതാവ് തിരികെ എത്തിയപ്പോള്‍ കോളേജില്‍ പോകാതെ വിഷമിച്ചിരിക്കുന്നത് കണ്ട് ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തഖിഞ്ഞത്. ഇതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കിയതോടെ ഇയാള്‍ തിരുവനന്തപുരത്ത് നിന്നും മുങ്ങി. ഈ സമയം ഇയാളുടെ ബന്ധുക്കള്‍ മാതാവിനെ സ്വാധീനിച്ച് കേസ് പിന്‍വലിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ അവര്‍ ഇതിന് വഴങ്ങിയില്ല.
കാര്യങ്ങള്‍ പിടിവിട്ട് പോകുമെന്നറിഞ്ഞതോടെ ബന്ധുക്കള്‍ റാഫിയെ ശ്രീകാര്യം കരിയത്തുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും മാനസിക രോഗിയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ പൊലീസ് ഇത് നാടകമാണെന്ന് മനസ്സിലായതോടെ ആശുപത്രി അധികൃതരോട് സംസാരിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പേരൂര്‍ക്കട എസ്.എച്ച്.ഒ സ്റ്റുവര്‍ട്ട് കീലര്‍, എസ്ഐ സുലൈമാന്‍, വനിതാ സി.പി.ഒ രാജി, സി.പി.ഒമാരായ രാധാകൃഷ്ണന്‍, അനൂപ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിരവധി തവണ ഇയാള്‍ കുട്ടിയെ ശല്യം ചെയ്തിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശ്ശിക്കുകയും അശ്ലീല വീഡിയോകള്‍ കാണിച്ചതായും വിദ്യാര്‍ത്ഥി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ പരിശോധനയ്ക്ക വിദേയമാക്കിയപ്പോള്‍ ക്രൂരമായ പീഡനം നടന്നതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. ഇതോടെയാണ് പൊലീസ് കേസെടുത്തത്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ മാതാവിനെയും വിദ്യാര്‍ത്ഥിയേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴി നല്‍കിയിട്ടുണ്ട്.
റാഫി കൊച്ചി പനങ്ങാട് കേരളാ യൂണിവേഴ്‌സിറ്റിയുടെ ഫിഷറീസ് ആന്‍ഡ് ഓഷ്യാനിക് സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. മദ്യത്തിനടിമയായ ഇയാളില്‍ നിന്നും ഫ്‌ളാറ്റിലെ മറ്റു കുട്ടികള്‍ക്കും പീഡനം നേരിട്ടതായി പൊലീസ് അറിയിച്ചിട്ടുണ്ട്. കൂടാതെ ഇയാള്‍ പഠിപ്പിച്ചിട്ടുള്ള കുട്ടികളില്‍ ആര്‍ക്കെങ്കിലും പീഡനം ഏറ്റിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച വരികയാണ്.