കൊച്ചി:സിനിമാ തീയറ്ററില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൊയ്തീന്‍കുട്ടിയേയും അമ്മയേയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് അമ്പരപ്പിക്കുന്ന വിവരങ്ങലാണ് പുറത്തായത്. ഗള്‍ഫില്‍ പോയി ചുരുങ്ങിയ കാലം കൊണ്ട് പണക്കാരനായ മൊയ്തീന്‍ കുട്ടിക്ക് വിനയായത് സ്വന്തം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയുമായുള്ള അടുപ്പമാണ്. അമ്മയെ മാത്രം പോരാ എന്നായപ്പോള്‍ മകളുടെ മേലും കൈവച്ചതാണ് മൊയീന്‍ കുട്ടിയെ കേസില്‍ കുടുക്കിയത്. കേസില്‍ നിന്നും പണമെറിഞ്ഞ് രക്ഷപെടാനുള്ള മാര്‍ഗങ്ങള്‍ മൊയ്തീന്‍ കുട്ടി ആരാഞ്ഞിരുന്നു. വിദേശത്തേക്ക് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടിലെ സ്വത്തുക്കള്‍ കൈവിട്ടു പോകുമെന്നായപ്പോള്‍ ആ തീരുമാനത്തില്‍ നിന്നും അയാള്‍ പിന്മാറി.
ഗള്‍ഫിലെ വലിയ വ്യവസായി ആണ് മൊയ്തീന്‍ കുട്ടി. ഗള്‍ഫില്‍ വിവിധ സ്ഥലങ്ങളില്‍ ജൂവലറി ഉടമയായ മൊയ്തീന്‍ കുട്ടി വിദേശത്തേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. അബുദാബിയില്‍ ആണ് ഇദ്ദേഹത്തിന്റെ പ്രധാന വ്യവസായം ഉള്ളത്. വെള്ളി ആഭരണങ്ങളുടെ ജൂവലറിയാണുള്ളത്. ദുബായ് ഉള്‍പ്പെടെയുള്ള മറ്റു സ്ഥലങ്ങളിലും ബിസിനസ് പങ്കാളിത്തമുണ്ട്. അബുദാബിയില്‍ തുടങ്ങിയ വൈള്ളി ആഭരണ ശാല അതിവേഗം വളര്‍ന്നതോടെയാണ് നാട്ടിലെ ബിസിനസിലും മൊയ്തീന്‍കുട്ടി കൈവെച്ചത്.
കുടുംബ സമേതം ഏറെക്കാലുമായി അബുദാബിയില്‍ ജോലി നോക്കുകയായിരുന്നു മൊയ്തീന്‍ കുട്ടി. അടുത്തിടെയാണ് നാട്ടിലേക്ക് താമസം മാറ്റിയത്. ഇയാളുടെ മക്കളില്‍ ഒരാള്‍ അബുദാബിയില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ്. മൊയ്തീന്‍കുട്ടിക്ക് നാട്ടിലും ധാരാളം ബിസിനസ് സ്ഥാപനങ്ങള്‍ ഉണ്ട്. യുഎഇയിലെ ബിസിനസ് പച്ചപിടിച്ചതോടെ ഇലക്‌ട്രോണിക് കടയും വാടകയ്ക്ക് നല്‍കുന്ന കടമുറികളുമായി നാട്ടില്‍ ബിസിനസും കൊഴുപ്പിച്ചു.
നാട്ടിലെ പുത്തന്‍പണക്കാരന്‍ എന്ന നിലയില്‍ രാഷ്ട്രീക്കാരുടെയും വേണ്ടപ്പെട്ടവമായിരുന്നു മൊയ്തീന്‍കുട്ടി. ആരെയും കൈ അയച്ച് സഹായിക്കുന്ന ശീലമുള്ളതു കൊണ്ട് നാട്ടില്‍ ഇയാള്‍ അറിയപ്പെടുന്നതു സ്വര്‍ണക്കുട്ടി എന്ന പേരിലായിരുന്നു. മൊയ്തീന്‍കുട്ടിക്കു രാഷ്ട്രീയബന്ധം പലരും ആരോപിക്കുന്നുണ്ടെങ്കിലും ഇയാള്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളാണെന്നു കരുതുന്നില്ലെന്നു പൊലീസ് പറയുന്നു. പ്രദേശത്തെ ധനികന്‍ എന്ന നിലയില്‍ പലരും ഇയാളുടെ സഹായം തേടിയിട്ടുണ്ട്. ഗള്‍ഫിലായിരുന്ന ഇയാള്‍ നാട്ടില്‍ വന്നാലും ആരുമായും അധികം അടുപ്പം നിലനിര്‍ത്തിയിരുന്നില്ലത്രെ.
ഇതിനിടെ, ഇയാളുമായി ബന്ധപ്പെട്ട് ഇത്തരം പീഡനങ്ങള്‍ ഇനിയും ഉണ്ടായിട്ടുണ്ടോയെന്നു പൊലീസ് പരിശോധിക്കുമെന്ന് ഷൊര്‍ണൂര്‍ ഡിവൈഎസ്പി പറഞ്ഞു. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. പെണ്‍കുട്ടിയെ മറ്റാരെങ്കിലും പീഡിപ്പിച്ചിരുന്നോ എന്നും അതിന് അമ്മ ഒത്താശ ചെയ്തിരുന്നോ എന്നും അന്വേഷിക്കും.
സിനിമാ തീയറ്ററില്‍ യുവതിയെയും പെണ്‍കുട്ടിയെയും എത്തിച്ചത് പീഡിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു. ഇക്കാര്യം പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. സിനിമ കണ്ടിരുന്നതിനാല്‍ പീഡനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ഇവരുടെ മൊഴി. കുട്ടിയുടെ അമ്മയ്ക്കു ദീര്‍ഘനാളായി മുഖ്യപ്രതി മൊയ്തീനുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ സ്ത്രീയ്ക്ക് മൂന്നു പെണ്‍കുട്ടികളാണുള്ളത്. ഇതില്‍ ഏറ്റവും ഇളയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. മറ്റു രണ്ടു പെണ്‍കുട്ടികള്‍ യുപി, ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നു.
സ്ത്രീയുടെ ഭര്‍ത്താവ് അടുത്തിടെയാണ് ഗള്‍ഫിലേക്ക് പോയത്. കുട്ടിയെ പീഡിപ്പിച്ച മൊയ്തീന്‍കുട്ടിയുടെ ക്വാട്ടേഴ്‌സിലാണ് സ്ത്രീയും കുട്ടികളും വാടകയ്ക്ക് താമസിക്കുന്നത്. ഇയാള്‍ക്ക് ഇത്തരത്തില്‍ വേറെയും കോട്ടേഴ്‌സുകള്‍ ഉണ്ട്. പീഡനത്തിന് ഇരയായ കുട്ടിയെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്പദമായ സംഭവം. സ്ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറില്‍ എത്തുകയുമായിരുന്നു. മുതിര്‍ന്ന സ്ത്രീക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കന്‍ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം ചൈല്‍ഡ്‌ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു.
26നു തന്നെ, കേസെടുക്കണമെന്ന ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ്‌ലൈന്‍ പൊലീസു കൈമാറി. നടപടിയൊന്നും സ്വീകരിക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതും പ്രതിയെ പിടികൂടിയതും. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയല്‍ (പോക്‌സോ) നിയമം അനുസരിച്ചാണ് കേസ്. മുന്‍കൂര്‍ജാമ്യത്തിനായി അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് മൊയ്തീന്‍കുട്ടി അറസ്റ്റിലായത്.