കണ്ണിൽ ചോരയില്ലാത്ത മാതാവ്,മൊയ്തീന്കുട്ടിക്ക് ഒത്താശചെയ്തു.അമ്മയെ മാത്രം പോരായെന്ന് തോന്നിയപ്പോള്‍ കണ്ണു പതിഞ്ഞത് പത്തു വയസുകാരിയില്‍; യുവതിയുടെ മൂത്ത പെണ്‍മക്കളെ മൊയ്തീന്‍കുട്ടി ചൂഷണത്തിരയാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു

മലപ്പുറം:സിനിമാ തീയറ്ററില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൊയ്തീന്‍കുട്ടിയേയും അമ്മയേയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ . സമൂഹമനസാക്ഷിയെ ഞെട്ടിച്ച എടപ്പാളിലെ തിയറ്ററിലെ ബാലികപീഡന കേസ്‌ .അതേസമയം പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ അണിയറക്കഥകളിൽ ലജ്ജിച്ച് തലതാഴ്ത്തുകയാണ് സാക്ഷരകേരളം. കണ്ണിൽചോരയില്ലാത്ത മാതാവാണ് പിഞ്ചുപെണ്‍കുട്ടിയെ അറുപതുകാരന്‍റെ ചൂഷണത്തിനായി മൗനാനുവാദം കൊടുത്തതെന്ന വിവരം കേരളം ഞെട്ടലോടെയാണ് ശ്രവിച്ചത്.

ഉന്നതബന്ധത്തിന്‍റെ ബലത്തിൽ കേസൊതുക്കാൻ നടന്ന ചരടുവലികളിൽ രക്ഷപ്പെടുമായിരുന്ന പ്രതികളെ സമൂഹജാഗ്രതയാണ് നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവന്നത്. ക്രൂരതയുടെ പര്യായമായ ഇത്തരം കാമകഴുകൻമാർ ഇനിയുണ്ടാവരുത്. ബാലപീഡകനായ പ്രതിയ്ക്ക് ഒത്താശ ചെയ്തവർക്കെതിരെയും പ്രതിഷേധമിരന്പുകയാണ്. സംഭവം ഒതുക്കാൻ ശ്രമിച്ച ഉന്നതപോലീസ്, പ്രാദേശികരാഷ്ട്രീയനേതാക്കൻമാർ എന്നിവരിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു. അമ്മയെ ചോദ്യം ചെയ്തതിൽ നിർണായകമൊഴികളാണ് പോലീസിനു ലഭിച്ചത്. കുട്ടിയെ മുൻപും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.ഇതുസംബന്ധിച്ചു വിശദമായ കുട്ടിയുടെ സഹോദങ്ങളിൽ നിന്നു വിശദമായ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പോക്സോ നിയമത്തിലെ ഗൗരവമുള്ള വകുപ്പുകൾ കൂടി പ്രതിക്കെതിരെ ചുമത്തും. ഇയാളുമായി ഇടയ്ക്കിടെ സിനിമക്ക് പോകാറുണ്ടെന്നും തന്നെ ലൈംഗികമായി ഉപയോഗിച്ചതിൽ പരാതിയില്ലെന്നും സ്ത്രീയുടെ മൊഴിയിൽ പറയുന്നു.

അതേസമയം, തിയറ്ററിന്‍റെ പേരു പുറത്താവാത്ത തരത്തിൽ അന്വേഷണം മതിയെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് നൽകാമെന്നുമാണ് ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചതെന്നും ഇയാൾ പിന്നീട് ബന്ധപ്പെടാതിരുന്നതാണ് കേസ് നടപടികൾ വൈകിയതെന്നും പോലീസ് പറയുന്നു. തനിക്ക് ലഭിച്ച പരാതി തിരൂർ ഡിവൈഎസ്പിക്ക് കൈമാറിയിരുന്നെന്നാണ് എസ്ഐ പറയുന്നത്.edappaal jpg

ഡൽഹിയിൽ പരിശീലന പരിപാടിക്കായി പോയ ഡിവൈഎസ്പി മടങ്ങിയെത്തിയിട്ടും പരാതി ഗൗരവമായി കണ്ടില്ലെന്നും പറയുന്നു. അതേസമയം, തിരൂർ ഡിവൈഎസ്പിയുടെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. അതിനിടെ, തിയേറ്റർ ഉടമയുടെ പരാതിയിൽ നടപടിയെടുത്ത ചൈൽഡ് ലൈനിനെതിരെ പ്രതികാര നടപടി സ്വീകരിക്കാൻ പോലീസ് ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്.

തിയറ്റർ ഉടമകൾ ചൈൽഡ്‌ലൈൻ മുഖേന പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രതി തൃത്താല സ്വദേശി മൊയ്തീൻകുട്ടിക്കെതിരെ കേസെടുക്കാൻ പോലീസ് തയാറായിരുന്നില്ല. സംഭവത്തിൽ വീഴ്ചവരുത്തിയ ചങ്ങരംകുളം എസ്ഐ കെ.ജെ.ബേബിയെ അന്വേഷണവിധേയമായി തൃശൂർ റെയ്ഞ്ച് ഐജി എം.കെ. അജിത്കുമാർ സസ്പെൻഡ് ചെയ്തിരുന്നു.

ദുബായിലും അബുദാബിയിലും ഷൊർണൂരിലും നാട്ടിലും വെള്ളിആഭരണജ്വല്ലറി നടത്തുകയാണ് തൃത്താല സ്വദേശിയായ പ്രതി മൊയ്തീൻകുട്ടി. ഇയാളുടെ ക്വാർട്ടേഴ്സിൽ വാടകക്ക് താമസിക്കുന്ന കുട്ടിയുടെ അമ്മക്ക് ഇയാളുമായി ദീർഘകാലത്തെ ബന്ധമുണ്ട്. പീഡനത്തിന്‍റെ പശ്ചാത്തലത്തിൽ കുട്ടിയുടെ അമ്മയെ ചോദ്യംചെയ്ത പോലീസിന് പ്രതിയെ രക്ഷപ്പെടുത്തുന്ന വിധത്തിലുള്ള മൊഴിയാണ് അവർ നൽകിയത്. ചോദ്യംചെയ്യലിൽ ആരോപണങ്ങളെല്ലാം ഇവർ തുടക്കത്തിൽ നിഷേധിക്കുകയായിരുന്നു.

ഏപ്രിൽ 16ന് എടപ്പാളിലെ തിയറ്ററിലാണ് ഞെട്ടിപ്പിക്കുന്ന പീഡനം നടന്നത്. സ്ത്രീയെയും പത്ത് വയസുകാരിയായ മകളെയും കൊണ്ട് എടപ്പാളിലെ തിയറ്ററിൽ ഫസ്റ്റ് ഷോ കാണാനെത്തിയാണ് മൊയ്തീൻ കുട്ടി രണ്ട് മണിക്കൂറോളം കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇരുവശങ്ങളിലും ഇരുന്ന മാതാവിനെയും മകളെയും ഒരേസമയം ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സിസിടിവി കാമറയിൽ പതിഞ്ഞത്.

ദൃശ്യം തിയറ്റർ ജീവനക്കാർ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് തിയറ്റർ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ ചൈൽഡ് ലൈൻ വിഭാഗത്തിന് കൈമാറുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൈൽഡ്ലൈൻ ഏപ്രിൽ 26ന് ദൃശ്യങ്ങൾ സഹിതം ചങ്ങരംകുളം പോലീസിൽ പരാതി നൽകി.

എന്നാൽ സംഭവം അന്വേഷിക്കാനോ പ്രതിയെ പിടികൂടാനോ പോലീസ് ശ്രമിച്ചില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ അണിയറയിൽ നടന്നിരുന്നതാണ് ആക്ഷേപം. ശനിയാഴ്ച മാധ്യമങ്ങൾ സിസിടിവി ദൃശ്യം പുറത്തുവിട്ടതിന് ശേഷമാണ് കേസെടുക്കാൻ പോലും പോലീസ് തയാറായത്. കുട്ടിക്കൊപ്പം അമ്മയും ദൃശ്യങ്ങളിലുണ്ട്. സ്ത്രീയും കുട്ടിയും തീയറ്ററിലെത്തിയ ശേഷം ബെൻസ് കാറിലാണ് മൊയ്തീൻകുട്ടി എത്തിയത്.

കുട്ടിയെ ഇയാൾ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാൽ സ്ത്രീ പ്രതികരിക്കുന്നില്ല. പീഡിപ്പിക്കപ്പെടുന്ന കുട്ടി എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ടു മണിക്കൂറോളമാണ് ഈ ക്രൂരത തുടർന്നത്.

മുൻകൂർജാമ്യം എടുക്കുന്നതിനു വേണ്ടി അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് പ്രതി ഷൊർണൂരിൽ പിടിയിലായത്. തിയറ്ററിൽ മൊയ്തീൻകുട്ടി എത്തിയ കഐൽ 46 ജി 240 ബെൻസ് കാറിന്‍റെ ദൃശ്യങ്ങളാണ് ഇയാളെ പിടികൂടാൻ ചൂണ്ടുപലകയായത്. സംഭവം വിവാദമായതിനെത്തുടർന്ന് കേസ് റജിസ്റ്റർ ചെയ്ത് പോലീസ് ധൃതി പിടിച്ചു നടപടികളിലേക്കു കടക്കുകയായിരുന്നു.

അമ്മയെ കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം
തിയറ്ററിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് ഒത്താശ ചെയ്തെന്ന കേസിൽ അറസ്റ്റിലായ അമ്മയെ കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്നു അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളുടെ മൊബൈൽഫോണ്‍ കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.മറ്റാർക്കെങ്കിലും പെണ്‍കുട്ടിയെ ചൂഷണത്തിനു വിധേയമാക്കാൻ അമ്മ ഒത്താശ ചെയ്തോ എന്നു അന്വേഷിക്കും. പെണ്‍കുട്ടിയെ മുൻപും മൊയ്തീൻകുട്ടി ചൂഷണത്തിനു വിധേയമാക്കിയതായാണ് സൂചന. ഇതുസംബന്ധിച്ച അന്വേഷണത്തിനായി പെണ്‍കുട്ടിയിൽ നിന്നു വീണ്ടും മൊഴിയെടുക്കും. സ്ത്രീയുടെ പ്ലസ്ടുവിനും യുപി ക്ലാസിലും പഠിക്കുന്ന മറ്റു രണ്ടുപെണ്‍കുട്ടികളുടെയും മൊഴിയെടുക്കാനാണ് പോലീസിന്‍റെ നീക്കം.

മുൻപും മൊയ്തീൻകുട്ടിയുമായി സിനിമയ്ക്കു വന്നിട്ടുണ്ടെന്നും സ്ത്രീയുടെ മൊഴിലുണ്ട്. ദീർഘനാളായി സ്ത്രീയുമായി ബന്ധമുള്ള മൊയ്തീൻകുട്ടി ഇവരെ ഇടയ്ക്കിടക്ക് കാറിൽ കൊണ്ടുനടന്നിരുന്നതായായും പറയുന്നു. സ്ത്രീയുടെ ഭർത്താവ് വിദേശത്തായതിനാൽ മൊയ്തീൻകുട്ടിയുമായുള്ള ബന്ധം തുടർന്നുവരികയായിരുന്നു.

ക്വാർട്ടേഴ്സിന്‍റെ വാടക സ്ത്രീ നൽകാറില്ലായിരുന്നുവെന്നും വിവരമുണ്ട്. കുടുംബത്തിന്‍റെ സാന്പത്തികചെലവുകൾ ഇയാൾ വഹിച്ചുവന്നിരുന്നു. മൊയ്തീൻകുട്ടിയുമായുള്ള ബന്ധത്തിന്‍റെ പേരിൽ സ്ത്രീയുടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു.അമ്മയുമായി ബന്ധമുണ്ടെങ്കിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചില്ലെന്നാണ് മൊയ്്തീൻകുട്ടി അന്വേഷണഉദ്യോഗസ്ഥരോടു പറഞ്ഞത്. എന്നാൽ കുട്ടിയെ ദുരുദ്യോശത്തോടെയാണ് തിയറ്ററിൽ കൊണ്ടുവന്നതെന്നു കൂടുതൽ ചെയ്യലിൽ അമ്മ സമ്മതിച്ചതായി പോലീസ് പറഞ്ഞു. പരസ്പരവിരുദ്ധമായ മൊഴികളാണ് പ്രതികൾ തുടക്കത്തിൽ നൽകിയത്.

മുഖ്യപ്രതി മൊയ്തീൻകുട്ടി ഇത്തരത്തിൽ കൂടുതൽപേരെ ചൂഷണത്തിനു ഉപയോഗിച്ചോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ ക്വാർട്ടേഴ്സുകളിലുള്ളരെ ചോദ്യം ചെയ്യാനും നീക്കമുണ്ട്. വൻവ്യവസായിയായ പ്രതി കേരളത്തിലും വിദേശത്തും വെള്ളിയാഭരണ ബിസിനസാണ് നടത്തുന്നത്.റിയൽഎസ്റ്റേറ്റ് മേഖലയിലൂടെ വളർന്ന പ്രതിക്ക് പത്തിലധികം ക്വാർട്ടേഴ്സുകളാണുള്ളത്. പ്രതികൾക്കെതിരെ പോസ്കോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്

ഗള്‍ഫില്‍ പോയി ചുരുങ്ങിയ കാലം കൊണ്ട് പണക്കാരനായ മൊയ്തീന്‍ കുട്ടിക്ക് വിനയായത് സ്വന്തം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയുമായുള്ള അടുപ്പമാണ്. അമ്മയെ മാത്രം പോരാ എന്നായപ്പോള്‍ മകളുടെ മേലും കൈവച്ചതാണ് മൊയീന്‍ കുട്ടിയെ കേസില്‍ കുടുക്കിയത്. കേസില്‍ നിന്നും പണമെറിഞ്ഞ് രക്ഷപെടാനുള്ള മാര്‍ഗങ്ങള്‍ മൊയ്തീന്‍ കുട്ടി ആരാഞ്ഞിരുന്നു. വിദേശത്തേക്ക് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടിലെ സ്വത്തുക്കള്‍ കൈവിട്ടു പോകുമെന്നായപ്പോള്‍ ആ തീരുമാനത്തില്‍ നിന്നും അയാള്‍ പിന്മാറി.സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം ചൈല്‍ഡ്‌ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു.26നു തന്നെ, കേസെടുക്കണമെന്ന ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ്‌ലൈന്‍ പൊലീസു കൈമാറി. നടപടിയൊന്നും സ്വീകരിക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതും പ്രതിയെ പിടികൂടിയതും. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയല്‍ (പോക്‌സോ) നിയമം അനുസരിച്ചാണ് കേസ്. മുന്‍കൂര്‍ജാമ്യത്തിനായി അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് മൊയ്തീന്‍കുട്ടി അറസ്റ്റിലായത്.

Top