കാലാവധി തീര്‍ന്ന വാക്‌സിന്‍ കുത്തിവെച്ചു; 3 കുട്ടികള്‍ മരിച്ചു

കറാച്ചി: പാകിസ്താനിലെ സിന്ധിൽ അഞ്ചാംപനിക്കുള്ള പ്രതിരോധ വാക്സിൻ കുത്തിവെച്ചതിനെ തുടര്‍ന്ന് മൂന്ന് കുട്ടികൾ മരിച്ചു. ഗുരുതരാവസ്ഥയിലായ അഞ്ച് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിന്ധിലെ നവാബ്ഷായിലാണ് സംഭവം. കുട്ടികൾക്ക് കാലാവധി തീർന്ന വാക്സിൻ കുത്തിവച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് ഡോക്ടറുടെ നിഗമനം. എന്നാൽ ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ ഇക്കാര്യം നിഷേധിച്ചു. സംഭവത്തിൽ പ്രവിശ്യാ ആരോഗ്യമന്ത്രി ഡോ.സിക്കന്ദർ മന്ദ്രോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Top