അതിരുകടന്ന ദീപാവലി ആഘോഷം കവര്‍ന്നത് ഏഴ് വയസുകാരന്റെ ജീവന്‍; വായില്‍വെച്ച പടക്കം പൊട്ടിത്തെറിച്ചു

മുംബൈ: രാജ്യം ദീപാവലി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. വലിയ രീതിയില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ അപകടങ്ങളും വര്‍ധിക്കുന്നു. മുംബൈയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ വായില്‍വെച്ച പടക്കം പൊട്ടിതെറിച്ച് ഏഴുവയസുകാരന്‍ മരിച്ചു. കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മഹാരാഷ്ട്രയിലെ ബുല്‍ദ്ധാന ജില്ലയില്‍ സുഹൃത്തുക്കളുടെ കൂടെ കളിക്കുകയായിരുന്ന യാഷ് സഞ്ജയ് എന്ന ബാലനാണ് ദാരുണമായി മരിച്ചത്.

ദീപാവലി പ്രമാണിച്ച് സുഹൃത്തുക്കളുടെ കൂടെ പടക്കങ്ങള്‍ പൊട്ടിച്ച് കളിക്കുകയായിരുന്നു യാഷ്, ഇതിനിടയില്‍ തീകൊളുത്തിയ പടക്കം വായില്‍ വെച്ച് തമാശരൂപേണ കടിച്ചതാണ് അപകടത്തിന്റെ കാരണം. പടക്കം പൊട്ടിത്തെറിച്ചതോടെ ഗുരുതര പരിക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top