കളിക്കുന്നതിനിടയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി പത്ത് വയസുകാരിക്ക് ദാരുണ അന്ത്യം; ജനല്‍ കമ്പിയില്‍ ഷാള്‍ കെട്ടി കളിക്കുകയായിരുന്നു

പെരുമ്പാവൂര്‍: കളിക്കുന്നതിനിടയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി പത്ത് വയസുകാരി മരിച്ചു. സഹോദരങ്ങള്‍ക്കാപ്പം കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. മാറംമ്പിള്ളി കുന്നുകര നസ്രത്ത് സ്‌കൂളിനു സമീപം മരോട്ടിക്കപ്പറമ്പില്‍ വീട്ടില്‍ സുബൈറിന്റെ മകള്‍ മെഹറുന്നിസ (10) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ ഇളയസഹോദരങ്ങളായ മര്‍ഫാ ഫാത്തിമ, മിന്‍ഹാ ഫാത്തിമ എന്നിവര്‍ക്കൊപ്പം വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം.

മാതാവിന്റെ ഷാള്‍ ജനല്‍ കമ്പിയില്‍ കെട്ടി ചുറ്റികളിക്കുന്നതിനിടെ മെഹറുന്നിസയുടെ കഴുത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. മെഹറുന്നിസ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നതായി സഹോദരങ്ങളാണ് മാതാവിനെ അറിയിച്ചത്. തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചുണങ്ങംവേലി സെന്റ് ജോസഫ് യു.പി. സ്‌കൂള്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു മെഹറുന്നിസ. മാതാവ് ഹസീന. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാറംമ്പിള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top