കൂട്ട ശിശു മരണം;മധ്യപ്രദേശിലെ ശാഹ്‌ഡോളി ആശുപത്രിയില്‍ 15 മണിക്കൂറിനുള്ളില്‍ ആറ് കുട്ടികള്‍ മരണമടഞ്ഞു, അടിയന്തിര അന്വേഷണത്തിന് ഉത്തരവ്‌

ഭോപ്പാല്‍:വീണ്ടും ശിശു മരണം . രാജസ്ഥാന് പിന്നാലെ മധ്യപ്രദേശിലും കൂട്ട ശിശു മരണം റിപ്പോർട്ട് ചെയ്തു . ശാഹ്‌ഡോളിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ശിശുക്കളുടെ കുട്ടമരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുപ്രകാരം 15 മണിക്കൂറിനുള്ളില്‍ ആറ് ആദിവാസി കുട്ടികള്‍ക്ക് മരണം സംഭവിച്ചിട്ടുണ്ട്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

ജനുവരി 13 ഉച്ചയ്ക്ക് ഒരുമണിക്കും ജനുവരി 14 പുലര്‍ച്ചെ നാലുമണിക്കും ഇടയിലാണ് ഈ മരണങ്ങള്‍ സംഭവിച്ചത്. ഒരു ദിവസം പ്രായമുള്ള നവജാത ശിശു മുതല്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞുവരെ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കുട്ടികളെ ആശുപത്രിയിലെ സിക് ന്യൂബോണ്‍ കെയര്‍ യൂണിറ്റിലാണ് പ്രവേശിപ്പിച്ചിരുന്നതെന്ന് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസറായ ഡോ.രാജേഷ് പാണ്ഡെ അറിയിച്ചു.

വിഷയത്തില്‍ അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ചയുണ്ടായിട്ടുണ്ടോയെന്ന് ഇവര്‍ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് സംസ്ഥാന ആരോഗ്യ മന്ത്രി തുളസി സിലാവതും ഉത്തരവിട്ടിട്ടുണ്ട്. ഗ്രാമവികസന മന്ത്രി കമലേശ്വര്‍ പട്ടേലും ആശുപത്രി സന്ദര്‍ശിച്ചിരുന്നു.

മരിച്ച കുട്ടികളില്‍ രണ്ടുപേരെ ജനുവരി ഏഴ്, ഡിസംബര്‍ 30 എന്നീ ദിവസങ്ങളിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനനശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശാഹ്ഡോളിലെ ആശുപത്രിയില്‍ എത്തിച്ച് വെന്റിലേറ്റര്‍ സഹായം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. മറ്റ് നാല് കുട്ടികളെ ന്യുമാണിയ ബാധിച്ച് ഗുരുതരാവസ്ഥിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര രക്ഷപ്പെടുത്തുന്നതിനായി അധികൃതര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ശാഹ്‌ഡോളിയിലെ ഡോക്ടര്‍ രാജേഷ് പാണ്ഡെ അറിയിച്ചു.

Top