ക്രിസ്ത്യൻ സ്‌കൂളിലെ കായികാധ്യാപകൻ ബാലികമാരെ പീഡിപ്പിച്ചു!!സഭയും കോൺഗ്രസും ഒതുക്കി!! വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കായികാധ്യാപകന്‍ ഒടുവിൽ പോക്‌സോ പ്രകാരം അറസ്റ്റില്‍

ശ്രീകണ്ഠപുരം:പലതവണ പീഡന കേസ് ഉയർന്നിട്ടും അതെല്ലാം സഭാനിയത്രണത്തിൽ ഉള്ള സ്‌കൂൾ മാനേജമെന്റും കോൺഗ്രസ് നേതാക്കളും ചേർന്ന് ഒതുക്കി എന്ന ആരോപണമുള്ള അദ്ധ്യാപകൻ ഒടുവിൽ പിടിയിലായി .സ്‌കൂൾ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസിൽ ചന്ദനക്കാംപാറയിലെ സ്വകാര്യ സ്‌കൂൾ കായികാധ്യാപകൻ പാട്ടത്തില്‍ സജി അഗസ്റ്റ്യൻ (42) അറസ്‌റ്റിൽ. തളിപ്പറമ്പ് ഡിവൈഎസ്‌പി ടി കെ രത്‌നകുമാറിന്റെ നിര്‍ദേശപ്രകാരം പയ്യാവൂര്‍ എസ്ഐ പി സി രമേശനാണ്‌ പോക്‌സോ പ്രകാരംഅറസ്റ്റുചെയ്‌തത്‌.കോൺഗ്രസ്സ് പ്രാദേശിക നേതാവ് വരിക്കമാക്കൽ ആന്റണിയുടെ വീട്ടിൽ ഒളിവിൽ കഴിയവേയാണ് പയ്യാവൂർ പോലീസ് ഇയാളെ പിടികൂടിയത്.

അധ്യാപകനെതിരെ നേരത്തെതന്നെ പീഡന പരാതി ഉയര്‍ന്നിരുന്നു. സ്‌കൂൾ അധികൃതർ ഒതുക്കിത്തീർക്കാൻ ശ്രമിച്ച പരാതി നാട്ടുകാരുടെ ഇടപെടലിനെതുടർന്നാണ്‌ പുറത്തറിഞ്ഞത്‌. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സ്‌കൂളിലെത്തി വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ്‌ നല്‍കിയിരുന്നു. സജി അഗസ്റ്റ്യൻ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് എട്ട്‌ വിദ്യാര്‍ഥിനികൾ പരാതിപ്പെട്ടു. ഇക്കാര്യം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നല്‍കിയതിനെതുടർന്ന്‌ അന്വേഷണം നടത്താന്‍ തളിപ്പറമ്പ് ഡിവൈഎസ്‌പിക്ക് നിര്‍ദേശം നല്‍കി. പരാതിയില്‍ കഴമ്പുണ്ടെന്ന കണ്ട് അധ്യാപകനെ കസ്റ്റഡിയിലെടുക്കാന്‍ പയ്യാവൂര്‍ എസ്ഐക്ക് ഡിവൈഎസ്‌പി നിര്‍ദേശം നല്‍കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സജീവ കോൺഗ്രസ് പ്രവർത്തകനായ പ്രതി ബന്ധുവായ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഒളിവിൽ കഴിയുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്‌പി രത്‌നകുമാര്‍ ഇയാളെ ചോദ്യംചെയ്തശേഷം ശനിയാഴ്ച വൈകിട്ടാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌.
സജിക്കെതിരെ കൂടുതൽ പരാതി വരുന്നതായാണ്‌ വിവരം. ആർമിയിൽനിന്ന് വിരമിച്ചശേഷം 6 വർഷം മുമ്പാണ് ഇയാൾ കായികാധ്യാപകനായത്. പരിശീലനം നൽകാനെന്നപേരിൽ കുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയും പീഡിപ്പിച്ചുവെന്ന്‌ പരാതിയുണ്ട്‌. ഇയാൾക്കെതിരെ ഒരു വിദ്യാർഥിനി നേരത്തെ പരാതി നൽകിയത്‌ മാനേജ്‌മെന്റ്‌ ഒതുക്കുകയായിരുന്നു.ഒതുക്കിയത് കോൺഗ്രസ് നേതാക്കളുടെ ഇടപെടൽ മൂലമായിരുന്നു എന്നും ആരോപണം ഉണ്ട് . കുട്ടികൾ ചൈൽഡ്‌ലൈൻ പ്രവർത്തകർക്ക്‌ മൊഴിനൽകുന്നതിനും ഭീഷണിയുണ്ടായി എന്ന് പ്രാദേശിവാസികൾ ആരോപിക്കുന്നു .

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സി.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടു ദിവസം മുൻപ് സ്കൂൾ സന്ദർശിച്ച് വിദ്യാർഥികൾക്ക് കൗൺസലിങ് നൽകിയിരുന്നു. വിവാദം തുടരുന്നതിനിടയിൽ സ്കൂളിൽ നിന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു. കൗൺസലിങ്ങിനുശേഷം ചൈൽഡ് ലൈൻ പ്രവർത്തകർ എസ്പിക്ക് പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്.

ഈ അടുത്ത നാളിലാണ് വിദ്യാർത്ഥികൾ ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പുറത്തറിയുന്നത്. തുടർന്ന് ചെറുപുഷ്പം സ്കൂൾ മാനേജ് മെന്റിന്റെ നേതൃത്വത്തിൽ സംഭവം ഒത്ത് തീർപ്പാക്കി ഒതുക്കി തീർക്കുകയായിരുന്നു. ഇതിന് മുൻപും പ്രതി ഇത്തരം കേസുകൾ ചെയ്തിട്ടുണ്ടെങ്കിലും എല്ലാം ഒത്തുതീർപ്പാക്കുകയായിരുന്നതിനാൽ പ്രതി ഇതുവരെയും പിടിക്കപ്പെട്ടിരുന്നില്ല.പിടികൂടിയ പോലീസ് സംഘത്തിൽ SI രമേശൻ, എഎസ്ഐമാരായ സുനിൽ, സത്യൻ കൂടാതെ സിവിൽ പോലീസ് ഓഫീസർമാരായ രാധാകൃഷ്ണൻ, സജീഷ് ഡ്രൈവർ രമേശൻ തുടങ്ങിയവർ അതി സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തിയത്.പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ രക്ഷിക്കാൻ ജില്ലയിലെ ചില പ്രമുഖ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതായും സൂചനയുണ്ട്.കേസ് രാഷ്ട്രീയ പ്രേരിതം എന്നാണു ലോക്കൽ പാർട്ടിക്കാരുടെ ആരോപണം .

പിടിയിലാകുമ്പോൾ ചന്ദനക്കാം പാറയിൽ തന്നെയുള്ള കോൺഗ്രസ്സ് നേതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.തലശേരി രൂപതയുടെ കീഴിലുള്ള മാനേജമെന്റിലെ അധ്യാപകനാണ് അറസ്റ്റിലായ സജി പാട്ടത്തിൽ .കായിക അധ്യാപകനായി ജോലിലഭിക്കുന്നതിനായി ലക്ഷങ്ങൾ സഭ നേതൃത്വം സജിയിൽ നിന്നും കൈപറ്റിയിരുന്നു .മുൻപ് സമാനമായ പീഡന ആരോപങ്ങളും പരാതികളും ഉണ്ടായപ്പോൾ സഭ നേതൃത്വം നൽകുന്ന മാനേജമെന്റ് ഈ പണം വാങ്ങിയതിനാൽ നടപടി എടുക്കാതെ ഒതുക്കി തീർക്കുകയായിരുന്നു .ഉന്നത കോൺഗ്രസ് നേതാക്കളും കേസുകൾ ഒതുക്കി തീർക്കുന്നതിനായി കൂട്ടുനിന്നിരുന്നു എന്നും നാട്ടുകാർ ആരോപിക്കുന്നു .പിഞ്ചുകുട്ടികളെ പീഡിപ്പിച്ചിട്ടും സഭ നേതൃത്വം കൊടുക്കുന്ന മാനേജ്‌മെന്റ് പീഡകനെ സംരക്ഷിക്കുന്ന സമീപനം എടുത്തതിൽ വിശ്വാസികളും കടുത്ത പ്രതിഷേധത്തിലാണ് .

Top