കുട്ടികള്‍ക്ക് പോലും ധൈര്യമായി മുറ്റത്തിറങ്ങി കളിക്കാന്‍ പോലും സാധിക്കുന്നില്ല. ഏപ്പോള്‍ വേണമെങ്കിലും പീഡനത്തിനിരയാകാം. മൂന്ന് വയസുകാരിയാണ് ഉത്തര്‍പ്രദേശിലെ പീഡനത്തിനിരയായത്. മൂന്ന് വയസുകാരിയെ 18കാരനായ അയല്‍വാസി ബലാത്സംഗം ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശിലെ രാംപൂരിലെ ടാണ്ഡയിലാണ് സംഭവം. കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നപ്പോഴായിരുന്നു പീഡനം. ചോക്ലേറ്റ് നല്‍കി യുവാവ് കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.അവിടെവെച്ചാണ് പീഡനം നടന്നത്. വേദന കൊണ്ട് കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ ഭയന്ന പ്രതി കുട്ടിയെ പെട്ടിക്കുള്ളിലാക്കി പൂട്ടി. തുടര്‍ന്ന് പ്രതി കടന്നുകളഞ്ഞു. പ്രദേശവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പിന്നീട് പ്രതിയെ പിടികൂടി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വീട്ടില്‍ രക്ഷിതാക്കള്‍ ഇല്ലെന്നു മനസ്സിലാക്കിയ പ്രതി കുട്ടിയെ ചോക്ലേറ്റ് കാട്ടി വശത്താക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ പീഡനപരമ്പര തുടര്‍ക്കഥയാകുകയാണ്.
മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിക്കുള്ളിലാക്കി
Tags: child rape