അസമില്‍ അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കത്തിച്ചുകൊന്നു

ഗോഹട്ടി: അസമിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കത്തിച്ചുകൊന്നു.  നഗാവ് ജില്ലയിലാണ് സംഭവം. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെൺകുട്ടി നഗാവ് ജില്ലാ ആശുപത്രിയിലാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. സ്കൂളിൽ പെൺകുട്ടിക്കൊപ്പം പഠിക്കുന്ന ആൺകുട്ടികളാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന്  പെൺകുട്ടി മരിക്കുന്നതിന് മുമ്പ് പൊലീസിനു മൊഴിനൽകിയിരുന്നു. സ്കൂളിൽനിന്നും എത്തിയ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അക്രമികൾ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു. വീട്ടിൽനിന്നും തീയും പുകയും ഉയരുന്നതു കണ്ട് എത്തിയ ബന്ധുക്കളാണ് പെൺകുട്ടിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top