ആസിഫയ്ക്ക് പിന്നാലെ പന്ത്രണ്ട് വയസുകാരി ക്രൂര പീഡനത്തിനിരയായി; കുടുംബം വീഡിയോ കണ്ട് ഞെട്ടി

ആസിഫയെ പിച്ചിച്ചീന്തിയ ശരീരം കണ്ണില്‍ നിന്ന് മാഞ്ഞില്ല. ഒരിക്കലും ഇത് അവസാനിക്കില്ലെന്ന് തെളിയിക്കുന്ന സമാനമായ സംഭവം വീണ്ടും പന്ത്രണ്ടുകാരിയെ അയല്‍വാസി പീഡനത്തിനിരയാക്കി. വാട്‌സ്ആപ്പിലൂടെ സംഭവത്തിന്റെ വീഡിയോ കണ്ട കുടുംബം ഞെട്ടി.മാനസിക വൈകല്യമുള്ള കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബണ്ടി എന്നു പേരുള്ള അയല്‍വാസിയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് കുട്ടിയെ ഉപദ്രവിച്ചത്. സുഹൃത്തുക്കള്‍ വീഡിയോ പകര്‍ത്തുകയായിരുന്നു.പോസ്‌കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഐപിഎസ്, ഐടി നിയമപ്രകാരമാണ് സുഹൃത്തുക്കള്‍ക്കെതിരെ കേസെടുത്തത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബണ്ടിയുടെ വീട്ടുകാര്‍ തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് കുടുംബം പറയുന്നു.നാട്ടില്‍ വലിയ സ്വാധീനമുള്ളവരാണ് ബണ്ടിയുടെ കുടുംബം. തങ്ങളുടെ ജീവന് ഭീഷണിയുണ്ട്. ഈ നാട് തന്നെ വിട്ടുപോകണമെന്നാണ് അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്ന് കുട്ടിയുടെ കുടുംബം പറയുന്നു.

Top