മാനന്തവാടി: പനമരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവത്തില്‍ കേരളാ കാത്തലിക് യൂത്ത് മൂവ്മെന്റ്(കെസിവൈഎം) നേതാവ് അറസ്റ്റില്‍. കെസിവൈഎമ്മിന്റെ മാനന്തവാടി രൂപതാ കോര്‍ഡിനേറ്റര്‍ സിജോ ജോര്‍ജ് ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഡിസംബര്‍ 28ന് പ്രസവിച്ചിരുന്നു. കുഞ്ഞിനെ സിജോ ഒരു അനാഥലയത്തിലാക്കിയെന്നാണ് ലഭിക്കുന്ന വിവരം. 17 വയസുള്ള പെണ്‍കുട്ടിയാണ് കെസിവൈഎം നേതാവിന്റെ പീഡനത്തിന് ഇരയായത്.
വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കിയായിരുന്നു സിജോയുടെ പീഡനം. എന്നാല്‍ സിജോയുടെ വീട്ടുകാര്‍ ഈ വിവാഹത്തിന് എതിരുനിന്നു. ഇതിനെത്തുടര്‍ന്ന് സിജോ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത് –
17 വയസുള്ള പെണ്‍കുട്ടിയാണ് കെസിവൈഎം നേതാവിന്റെ പീഡനത്തിന് ഇരയായത്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കിയായിരുന്നു സിജോയുടെ പീഡനം.
മാനന്തവാടി രൂപതയിലെ ഫാ. റോബിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിഡീപ്പിച്ച കേസ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയിരുന്നു. അതേസമയം ഫാ. റോബിന്റെ കുറ്റകൃത്യം മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളാണ് തുടക്കം മുതല്‍ സഭാ നേതൃത്വത്തില്‍നിന്ന് ഉണ്ടായത്.