ഉത്തരകൊറിയ അണുബോംബിട്ടാല്‍ അതിര്‍ത്തിയിലെ അഗ്നി പര്‍വ്വതം പൊട്ടിത്തെറിക്കും..പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാകും..ചൈനയുടെ ചങ്കിടിക്കുന്നു!വരുന്നു സംഭവിക്കുകഭൂമി കണ്ടതില്‍ വച്ചേറ്റവും വലിയ ദുരന്തം…ഉത്തരകൊറിയ ആറാം ആണവപരീക്ഷണത്തിനു തയ്യാറെടുക്കുന്നതിനെ ആശങ്കയോടെ വീക്ഷിച്ച് ചൈന. ഉത്തരകൊറിയ അണുബോംബിട്ടാല്‍ ചൈനയെ കാത്തിരിക്കുന്നത് വന്‍ പ്രത്യാഘാതമാണ്. ബോംബിടുന്നതോടെ ഭൂമിയ്ക്കടിയിലേക്കുണ്ടാകുന്ന വന്‍ ഊര്‍ജ്ജ പ്രവാഹം അഗ്നിപര്‍വ്വത സ്‌ഫോടനത്തിലേക്ക് നയിക്കുമെന്നാണ് ചൈനയുടെ ആശങ്ക.ആണവപരീക്ഷണത്തിന്റെ ഫലമായി ചൈന-ഉത്തരകൊറിയ അതിര്‍ത്തിയിലെ അഗ്‌നിപര്‍വ്വതമായ മൗണ്ട് പേക്ടു പൊട്ടിത്തെറിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനക്കാര്‍ ഈ പര്‍വ്വതത്തെ ചാങ് ബെയ്ഷാന്‍ എന്നാണ് വിളിക്കുന്നത്.
അങ്ങനെയൊരു ദുരന്തം സംഭവിച്ചാല്‍ ചൈനയിലേയും ഉത്തരകൊറിയയിലേയും പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ആണവ പരീക്ഷണം ഇത്തരമൊരു ദുരന്തത്തിലേക്ക് നയിക്കുമെന്ന ആശങ്ക ചൈനക്ക് നേരത്തെ തന്നെയുണ്ട്. ഈ അഗ്‌നിപര്‍വ്വതത്തിന്റെ നൂറ് കിലോമീറ്റര്‍ പരിധിയില്‍ 16 ലക്ഷം മനുഷ്യര്‍ താമസിക്കുന്നുണ്ട്. വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രമായ പുന്‍ഗ്യീ രിയില്‍ നിന്നും വെറും 115-130 കിലോമീറ്റര്‍ അകലെയാണ് ഈ അഗ്‌നിപര്‍വ്വതമുള്ളത്. ഉത്തരകൊറിയക്കാര്‍ക്ക് ചരിത്രപരമായി തന്നെ വലിയ പ്രാധാന്യമുള്ള പര്‍വ്വതമാണ് മൗണ്ട് പേക്ടു. ആദ്യ കൊറിയന്‍ രാജവംശത്തിന്റെ സ്ഥാപകനായ ഡാന്‍ഗുണിന്റെ ജന്മഗ്രാമം ഈ മലനിരകളിലാണെന്നാണ് കരുതപ്പെടുന്നത്.
ഈ അഗ്നിപര്‍വതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറം ലോകത്തിന് ലഭ്യമല്ല. ഉത്തരകൊറിയ അവസാനം പരീക്ഷിച്ച ആണവായുധം പത്തു കിലോടണ്‍ ശേഷിയുള്ളതായിരുന്നു.ഇതേ ശേഷിയില്‍ മറ്റൊരു ആണവപരീക്ഷണം കൂടി നടത്തിയാല്‍ പോലും അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ആണവായുധത്തിന്റെ ശേഷി 100 കിലോ ടണ്‍ വരെ ആകാം. ഇതും ചൈനയെ മുള്‍മുനയിലാക്കുന്നു.
അഗ്നിപര്‍വ്വതം എന്നതിലുപരി ചെറുപുല്ലുകളും ശുദ്ധജല തടാകവും അടക്കം പ്രകൃതി സുന്ദരമായ പര്‍വതമാണ് മൗണ്ട് പെക്ടു. ഉത്തരകൊറിയ ഉത്തരകൊറിയ ഭരിക്കുന്ന കിം കുടുംബത്തിന് അടുത്ത ബന്ധമുണ്ട് ഈ പര്‍വ്വതവുമായി. ഇവര്‍ തന്നെ പ്രചരിപ്പിക്കുന്ന കുടുംബചരിത്രത്തില്‍ പോലും പെക്ടു പര്‍വ്വതം പരാമര്‍ശിക്കപ്പെടുന്നു. ജാപ്പനീസ് അധിനിവേശക്കാലത്ത് കിം ഇല്‍ സുങ് ഒളിവു ജീവിതം നയിച്ചത് ഈ മലനിരകളിലായിരുന്ന. പെക്ടുവിലെ ഐതിഹാസിക നായകന്‍, പെക്ടുവിലെ അതീവബുദ്ധിശാലിയായ കമാന്‍ഡര്‍ എന്നൊക്കെയാണ് കിം ഇല്‍ സുങിനെ ഔദ്യോഗിക മാധ്യമം വിശേഷിപ്പിക്കുന്നത് തന്നെ. ഇത് പെക്ടു പര്‍വ്വതത്തിന് കൊറിയന്‍ സംസ്‌ക്കാരത്തിലുള്ള സ്വാധീനം തെളിയിക്കുന്നതാണ്. കിം ഇല്‍ സുങിന്റെ മകനും കി ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ് ഇല്ലും പെക്ടുവിലാണ് ജനിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ഒബാമയുടേതു പോലെയുള്ള ശാന്തമായ സമീപനമല്ല ഇപ്പോഴത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരകൊറിയയോട് പുലര്‍ത്തുന്നതെന്നും സംഘര്‍ഷ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.