കള്ളം പറഞ്ഞും അധികാരകൊതിയാലും ലോകത്തെയാകെ ചൈന മഹാവ്യാധിക്ക് വിട്ടുകൊടുത്തു

കൊറോണ വൈറസ് രോഗം എന്ന മഹാവ്യാധി ലോകത്തെയാകെ പിടികൂടാൻ കാരണമായത് ചൈനയുടെ ഏകാധിപത്യ, ജനാധിപത്യവിരുദ്ധ പ്രവണതകളായിരുന്നു.ചൈനയുടെ വിദേശ നയങ്ങളും രാഷ്ട്രീയ നിലപാടുകളും ചൈനീസ് നേതാക്കളുടെ സ്വാർത്ഥതയുമാണ്  കൊറോണ വൈറസ് ബാധ  വരുത്തിവെച്ചതെന്ന വസ്തുതയാണത്. അമേരിക്കൻ പ്രസിദ്ധീകരണമായ ‘ഫോറിൻ പോളിസി’യിൽ വന്ന ലേഖനത്തിലാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങളുള്ളത്.

ചൈനയാണ് ലോകത്തിലെ മെഡിക്കൽ മാസ്കുകളുടെ ഏറ്റവും വലിയ ഉത്പാദകർ. പല രാജ്യങ്ങളിലുമായി ഉപയോഗിക്കപ്പെടുന്ന മെഡിക്കൽ മാസ്കുകളിൽ പകുതിയും വരുന്നത് ചൈനയിൽ നിന്നുമാണ്. ഇങ്ങനെ ഈ മെഡിക്കൽ ഉപകരണ ഉത്പാദന കുത്തക കയ്യടക്കിയ ചൈന, കൊറോണ രോഗബാധയുടെ ആദ്യ സൂചനകൾ പുറത്തുവന്നതോടെ ചെയ്‌തത്‌ മെഡിക്കൽ ഉപകരണങ്ങളുട കയറ്റുമതി നിർത്തിവയ്കുക എന്നതാണ്. കയറ്റുമതി നിർത്തിവച്ചുകൊണ്ട് വൻതോതിൽ ഇവ സംഭരിക്കുകയാണ് ചൈന ചെയ്തത്. അതും മറ്റൊരു രാജ്യത്തെയും, ലോകാരോഗ്യ സംഘടനയെ പോലും രോഗത്തിന്റെ തീവ്രതയെ കുറിച്ച് അറിയിക്കാതെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ രോഗപ്രതിരോധത്തിന് തയ്യാറെടുക്കാനുള്ള മറ്റ് രാജ്യങ്ങളുടെ വിലപ്പെട്ട സമയമാണ് ചൈന നഷ്ടമാക്കിയത്. ഇതുപോരാഞ്ഞ്, ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാവ്യാധിയെ കുറിച്ചുള്ള വിവരങ്ങൾ ലോകത്തെ അറിയിക്കാൻ ശ്രമിച്ച ചൈനീസ് ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും രാജ്യം അന്യായമായി ഉപദ്രവിക്കുകയും തടവിൽ പാർപ്പിക്കുകയും ചെയ്യുകയും ചെയ്തു. ജനുവരി മാസത്തോടെ തന്നെ കൊറോണ വൈറസിന്റെ (സാർസ് കോവ്-2) ജനിതക ഘടന ചൈന മാപ്പ് ചെയ്‌തിരുന്നു.

എന്നാൽ രോഗത്തെ തടയാൻ അങ്ങേയറ്റം സഹായകമായേക്കുമായിരുന്ന ഈ വിവരങ്ങൾ ലോകരാജ്യങ്ങളുമായി പങ്കുവയ്ക്കാൻ ചൈന തയ്യാറായിരുന്നില്ല. മാത്രമല്ല, രോഗം മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പടരില്ലയെന്നാണ് ജനുവരി 14ന് ചൈന പറഞ്ഞത്. വാസ്തവം അതല്ല എന്നറിഞ്ഞുകൊണ്ടുതന്നെ. ഇതിന്റെ തൊട്ടടുത്ത ദിവസമായ ജനുവരി 15നാണ് ചൈനയിൽ നിന്നും ഒരു കൊറോണ രോഗി അമേരിക്കയിൽ കാൽ കുത്തിയത്. ഇതിനും ഏറെ മുൻപുതന്നെ രോഗം ചൈനയിൽ അതിന്റെ സംഹാരതാണ്ഡവം ആരംഭിച്ചിരുന്നു എന്നറിയുമ്പോഴാണ് ചൈന പ്രചരിപ്പിച്ച കള്ളങ്ങളുടെ ആഴം മനസിലാകുക.

ലോകത്തിൽ നിന്നും രാജ്യത്തെയാകെ ‘അടച്ചുപൂട്ടുന്ന’ ചൈനയുടെ പ്രവണതയാണ് ഇവിടെ വില്ലനായി മാറിയത്. സ്വതന്ത്രമായ മാദ്ധ്യമപ്രവർത്തനവും ജനാധിപത്യപരമായ ഭരണവും ചൈന ഉറപ്പാക്കിയിരുന്നെങ്കിൽ രോഗത്തെ കുറിച്ചും അതിന്റെ രൂക്ഷതയെക്കുറിച്ചും നേരത്തെ തന്നെ ലോകം മനസിലാക്കുകയും രോഗപ്രതിരോധ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുമായിരുന്നു. അധികാരികളുടെ സ്വാർത്ഥതയും അധികാരക്കൊതിയുമാണ് ചൈനയിലെ ജനങ്ങളെയും ലോകത്തെയും ഈ ദുർഘടാവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചത്.

രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കുക എന്നതിലും ജീവനുകൾ രക്ഷിക്കുക എന്നതിലുമുപരി ചൈനീസ് പ്രസിഡന്റായ ഷി ജിൻപിങ്ങും സർക്കാരും പ്രാമുഖ്യം നൽകിയത് രാജ്യത്തിന്റെ കീർത്തി നിലനിർത്തുക എന്നതിനായിരുന്നു. ചൈനയ്ക്ക് ലോകരാജ്യങ്ങൾക്ക് മുൻപിലുള്ള യശസിന് കോട്ടം തട്ടരുതെന്നും ചൈനീസ് ഉത്‌പന്നങ്ങൾക്ക് ലോകം തുടർന്നും ഉപഭോക്താവായി തുടരണമെന്നും കൊറോണ രോഗബാധ അതിനൊരു തടസമായി മാറരുതെന്നും അദ്ദേഹം ആഗ്രഹിച്ചു. പക്ഷെ സ്വന്തം ജനങ്ങൾ ഉൾപ്പെടെയുള്ള എണ്ണമറ്റ മനുഷ്യ ജീവനുകളെ കുരുതി കൊടുത്തുകൊണ്ടാണ് ഷി ആ തീരുമാനം കൈക്കൊണ്ടതെന്ന് മാത്രം.

കൊറോണ പ്രതിരോധത്തിൽ ചൈന സ്വീകരിച്ച പല നടപടികൾക്കും പല കോണുകളിൽ നിന്നും പ്രശംസകൾ രാജ്യത്തെ തേടി എത്തുന്നുണ്ട്. മലയാള മാദ്ധ്യമങ്ങൾ പോലും ചൈനയെ ഇക്കാര്യത്തിൽ പുകഴ്ത്തി തുടങ്ങിയിട്ടുണ്ട്. മികച്ച പ്രതിരോധ രീതികൾ കാരണം പ്രാദേശികമായി രോഗം പരക്കുന്നത് പൂർണമായും തടയാൻ ചൈനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിൽ 649 പേർക്കാണ് ചൈനയിൽ കൊറോണ രോഗബാധയുള്ളത്. വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ് ഇവരെല്ലാമെന്നതും മറ്റൊരു നേട്ടമാണ്. ചൈനയുടെ മുൻപത്തെ അവസ്ഥയുമായി(ചൈനയിലെ മൊത്തം കൊറോണ രോഗബാധിതരുടെ എണ്ണം നിലവിൽ 81,394 ആണ്) താരതമ്യപ്പെടുത്തുമ്പോൾ ഈ സംഖ്യ വളരെ ചെറുതാണ്.

Top