സ്വാമിയുടെ ലിംഗ​ച്​ഛേദം:പെണ്‍കുട്ടിക്കെതിരെ കേസെടുക്കും

തിരുവനന്തപുരം:സ്വാമിയുടെ ലിംഗം മുറിച്ച യുവതിക്ക് എതിരെയും കേസ് എടുക്കും .മരണകരമാകുന്ന വിധത്തില്‍ ഗുരുതരമായ മുറിവ് ഉണ്ടാക്കി എന്നതിനായിരിക്കും കേസ് . പീഡിപ്പിക്കാന്‍ ശ്രമിച്ച സന്യാസിയുടെ ജനനേന്ദ്രിയമാണ് പെണ്‍കുട്ടി മുറിച്ചത് .ഗംഗേശാനന്ദ തീര്‍ഥപാദരെ ക്രൂരമായി മുറിവേല്‍പിച്ചതിനായിരിക്കും കേസ്. സ്വാമിയുടേയോ ആരുടേയുമോ പരാതി ഇല്ലെങ്കിലും പോലീസിന് സ്വയമേ ഈ കുറ്റത്തില്‍ പെണ്‍കുട്ടിക്ക് എതിരെ കേസ് എടുക്കാം നിയമപരമായി .

അതിനിടെ സ്വാമിയെ ആക്രമിച്ച പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച വിവരാവകാശ പ്രവര്‍ത്തകന്‍ പായിച്ചിറ നവാസ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.സ്വാമി വര്‍ഷങ്ങളായി പീഡിപ്പിച്ചിട്ടും നിയമവിദ്യാര്‍ഥിനിയായ പെണ്‍കുട്ടി എന്തുകൊണ്ട് ഇക്കാര്യം ആരോടും പറഞ്ഞില്ലെന്നും സംഭവത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകളും രാഷ്ട്രീയ-മതസംഘടനകളുടെ സാന്നിധ്യവും പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നു.ജീവന്‍ രക്ഷിക്കുന്നതിനും പീഡനം തടയുന്നതിനും വേണ്ടിയാണ് പെണ്‍കുട്ടി സന്യാസിയെ ആക്രമിച്ചതെങ്കിലും കേസ് എടുക്കാതിരിക്കാനാവില്ല. ഭാവിയില്‍ ഏതെങ്കിലും ഒരു പെണ്‍കുട്ടി നിരപരാധികളെ ആക്രമിച്ചിട്ട് സ്വരക്ഷക്കാണെന്ന് പറഞ്ഞാല്‍ എന്തുചെയ്യുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുക്കുന്നത് ചെറിയ രീതിയിെലങ്കിലും പൊലീസിന് ക്ഷീണമുണ്ടാക്കുമെന്ന് ആഭ്യന്തര വകുപ്പ് ഭയപ്പെടുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനാലാണ് ധിറുതിപിടിച്ച് കേസെടുേക്കണ്ടെന്ന തീരുമാനത്തില്‍ പൊലീസ് എത്തിയത്. എന്നാല്‍ പരാതി ലഭിച്ച സ്ഥിതിക്ക് ഉടന്‍ കേസെടുക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥനായ പേട്ട സി.ഐ സുരേഷ്കുമാര്‍ പെണ്‍കുട്ടിക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നെങ്കിലും തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിെന്‍റ നിര്‍ദേശപ്രകാരം പിന്‍വലിക്കുകയായിരുന്നു. പെണ്‍കുട്ടിക്കെതിരെ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യേെണ്ടന്നും സ്വാമിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം അന്വേഷണം നടത്തിയാല്‍ മതിയെന്നുമായിരുന്നു നിര്‍ദേശം.
അതേസമയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന ഗംഗേശാനന്ദ തീര്‍ഥപാദരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് വൈകുമെന്ന് പേട്ട സി.ഐ സുരേഷ്കുമാര്‍ പറഞ്ഞു.

Top