വെസ്റ്റ് ഇൻഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ലിനെതിരെ വീണ്ടും ലൈംഗിക ആരോപണം. ലോകകപ്പ് മത്സരങ്ങൾ നടക്കുന്നിതിനിടെ ക്രിസ് ഗെയ്ല് ഡ്രസിങ് റൂമിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തി എന്നാണ് പരാതി. വെസ്റ്റ് ഇൻഡീസ് ടീമിന്റെ മസ്സാജ് തെറാപ്പിസ്റ്റായ ലെന്നി റസ്സലാണ് പരാതിക്കാരി. ഇതാദ്യമായിട്ടല്ല ക്രിസ് ഗെയ്ൽ ലൈംഗിക വിവാദങ്ങളിൽ പെടുന്നത്. ബാറ്റ് ചെയ്ത് തിരിച്ചുകയറുമ്പോൾ പ്രതികരണം എടുക്കാൻ വന്ന മാധ്യമ പ്രവര്‍ത്തകയോട് അശ്ലീല സംഭാഷണം നടത്തിയത് ഗെയ്ലിന് വലിയ പേരുദോഷമുണ്ടാക്കിയിരുന്നു. എന്നാൽ അതിലും ഗുരുതരമായ ആരോപണമാണ് ഗെയ്ൽ ഇപ്പോൾ നേരിടുന്നത്.
Tags: Chris Gayle