ചുഞ്ചു ഞങ്ങള്‍ക്ക് മകള്‍, പേര് നല്‍കിയത് മക്കളുടെ പേരുപോലെ: ട്രോളുകളില്‍ വേദനിച്ച് കുടുംബം

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് ചുഞ്ചു നായര്‍ എന്ന പൂച്ചയുടെ ഒന്നാം ചരമ വാര്‍ഷികത്തിന്റെ പത്ര പരസ്യം. പൂച്ചയുടെ പേരിനൊപ്പം ജാതിപ്പേര്‍ ചേര്‍ത്തതാണ് ചര്‍ച്ചയാകാന്‍ കാരണം. എന്നാല്‍ ഇതില്‍ വിശദീകരണവുമായി കുടുംബം രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളിലെ ട്രോളുകള്‍ വിഷമിപ്പിച്ചെന്ന് ചുഞ്ചുവിന്റെ ഉടമകള്‍ വ്യക്തമാക്കി.

ചുഞ്ചു എന്ന പേരിനൊപ്പം നായര്‍ ചേര്‍ത്തത് ജാതി ചിന്തിച്ചിട്ടല്ലെന്നും പെണ്‍ മക്കളുടെ പേരുപോലെ നല്‍കിയതാണെന്നും കുടുംബം വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനിലാണ് പരസ്യം വന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുടുംബത്തിന്റെ വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ചുഞ്ചുവിനെ ട്രോളുന്നവര്‍ക്ക് അത് ഒരു ജീവി മാത്രമാണ്. അവള്‍ ഞങ്ങളുടെ മകളായിരുന്നു. ഞങ്ങള്‍ക്കവള്‍ റാണിയായിരുന്നു. അവളുടെ മരണത്തിന്റെ വേദനയിലാണ് ഞങ്ങളിപ്പോഴും. ചുഞ്ചു 18 വര്‍ഷത്തോളം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. സാധാരണ ഗതിയില്‍ പൂച്ചകള്‍ അത്രകാലം ജീവിക്കാറില്ല. എന്നാല്‍ സ്നേഹ പൂര്‍ണമായ അന്തരീക്ഷത്തില്‍ കഴിഞ്ഞതിനാലാണ് ഇത്ര ആയുസ് കിട്ടിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.’ ചുഞ്ചുവിന്റെ ഉടമസ്ഥര്‍ പറഞ്ഞു.

പരിശീലനം ഒന്നും നല്‍കിയിട്ടില്ല, എങ്കിലും ഉയര്‍ന്ന ശുചിത്വ ബോധമുള്ള പൂച്ചയായിരുന്നെന്നും എങ്ങനെ പെരുമാറണമെന്ന് ചുഞ്ചുവിനു അറിയാമായിരുന്നെന്നും കുടുംബം വ്യക്തമാക്കി. പൂച്ചയെ കരുതി പലപ്പോഴും ദീര്‍ഘദുര യാത്രകള്‍ പോയിരുന്നില്ലെന്നും ഫോട്ടൊ എടുക്കുന്നത് ഇഷ്ടമല്ലാത്തതു കൊണ്ടു തന്നെ മനപൂര്‍വ്വം മാറി നില്‍ക്കാറുണ്ടായിരുന്നെന്നും കുടുംബാംഗം കൂട്ടിച്ചേര്‍ത്തു

ചുഞ്ചുവിനെ കിട്ടിയ കഥ കുടുംബാംഗങ്ങള്‍ ഓര്‍ത്തെടുക്കുന്നു:

വര്‍ഷങ്ങള്‍ക്കു മുമ്പ് വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നാണ് ചുഞ്ചുവിനെ ലഭിച്ചത്. ഭക്ഷണം നല്‍കുന്നത് തുടര്‍ന്നപ്പോള്‍ അത് ഞങ്ങളുമായി ഇണങ്ങി. ആദ്യം സുന്ദരി എന്നായിരുന്നു അതിന്റെ പേര് പിന്നീട് വിളിച്ചുവിളിച്ച് ചുഞ്ചുവെന്ന് ചുരുങ്ങിയതാണ്. ചുഞ്ചുവിന്റെ പ്രസവങ്ങളില്‍ അതിനു കുട്ടികളെ നഷ്ടമായി. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും തുന്നലുകളെല്ലാം അവള്‍ പൊട്ടിച്ചു കളഞ്ഞു. ഫോട്ടോ എടുക്കുന്നതും ചുഞ്ചുവിനു ഇഷ്ടമായിരുന്നില്ല. പ്രായം കൂടിയപ്പോള്‍ അവളുടെ വൃക്കകളുടെ പ്രവര്‍ത്തനം താളം തെറ്റുകയും പല്ലുകള്‍ ക്ഷയിക്കുകയും ചെയ്തു. ഏറെ ചികിത്സകല്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ക്രിമറ്റോറിയത്തിലാണ് സംസ്‌കരിച്ചത്. കുടുംബാംഗങ്ങള്‍ പറയുന്നു.

Top