കാക്കയാണോ പൂച്ചയാണോ? കണ്ണുകളെ കുഴക്കുന്ന ചിത്രം വൈറലാകുന്നു

നമ്മുടെ കണ്ണുകള്‍ക്ക് പണി തരുന്ന ധാരാളം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അത്തരത്തില്‍ ചര്‍ച്ചയായ ഒരു ചിത്രമാണിത്. കാക്കയാണോ പൂച്ചയാണോ എന്ന സംശയം കാഴ്ച്ചക്കാരില്‍ ഉയര്‍ത്തിയ ചിത്രം വളരെ വേഗം പ്രചരിച്ചു. വിചിത്രമായ ചിത്രം പ്രശസ്തരടക്കം പങ്കുവച്ചു.

‘ക്രൂ’വിന്റെ റിസര്‍ച്ച് ഡയറക്ടറായ റോബര്‍ട്ട് മാഗ്യൂര്‍, മാധ്യമപ്രവര്‍ത്തകയും ട്രാന്‍സ്ലേറ്ററും എഴുത്തുകാരിയുമായ ഫെര്‍നാന്‍ഡോ ലിസാര്‍ഡോ തുടങ്ങി നിരവധി പ്രശസ്തരാണ് ഈ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

cat1

ചിത്രത്തിലുള്ളത് കാക്കയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ മറ്റു ചിലര്‍ തീര്‍ത്തു പറഞ്ഞത് ഇത് പൂച്ചയാണെന്നാണ്. പക്ഷെ, ചിത്രം കണ്ടാല്‍ കാക്കയാണെന്ന് തോന്നുമെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ ഒരു പൂച്ചയുടെ ചിത്രമാണ്. പൂച്ച തല തിരിച്ച് ക്യാമറയിലേക്ക് നോക്കുമ്പോഴാണ് ക്ലിക് ചെയ്തിരിക്കുന്നത്. കണ്ണുകള്‍ ശ്രദ്ധിച്ചാല്‍ അത് കാക്കയുടേതല്ലെന്ന് ഉറപ്പിക്കാം.

Top