കൊച്ചി:മൃതശരീരം പൊതുവഴിയിൽ വെച്ച് വിലപേശുന്ന വൈദിക സമൂഹം .ഇവരും ദൈവത്തിന്റെ പ്രതിപുരുഷർ എന്നാണു വിളിക്കപ്പെടുന്നത് .അഭിഷിക്തരാണുപോലും . പുരോഹിതരുടെ സിമിത്തേരി പ്രവേശനവുമായുള്ള സഭ തർക്കം രണ്ടാംദിവസവും സംസ്‌ക്കരിക്കാതെ വയോധികന്റെ മൃതദേഹം. തർക്കം മൂലം സിമിത്തേരിയിൽ കയറാനാകാതെ ഒന്‍പതു മണിക്കൂര്‍ മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതെ റോഡില്‍ വെച്ച് മരിച്ച മൃതശരീരത്തോടുപോലും നീതികാട്ടിയില്ല .മൃതസംസ്‌കാരത്തിന് സെമിത്തേരിയില്‍ യാക്കോബായ സഭയിലെ പുരോഹിതരെ പ്രവേശിപ്പിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം തയാറാകാത്തതാണ് തര്‍ക്കത്തിന് കാരണം. വ്യാഴാഴ്ച സംസ്‌കരിക്കാന്‍ കലക്ടറും ജില്ലാ പോലീസ് മേധാവിയും ഉള്‍പ്പെടെയുളളവര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്നലെ രാത്രി ഏഴിന് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെ മൃതദേഹം മൊെബെല്‍ മോര്‍ച്ചറിയില്‍ വീട്ടിലേക്ക് മാറ്റി. െവെദികര്‍ വീട്ടിലെത്തി ശുശ്രൂഷകള്‍ നടത്തിവരികയാണ്. വ്യാഴാഴ്ച ഒന്‍പതു മണിക്കൂര്‍ മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതെ റോഡില്‍ വയ്‌ക്കേണ്ട സ്ഥിതിയുണ്ടായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാരത്തോണ്‍ ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല.
മരിച്ച വര്‍ഗീസ്മാത്യുവിന്റെ ചെറുമകന്‍ ഫാ.ജോര്‍ജി ജോണിന് സെമിത്തേരിയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയില്ല. െവെദികവേഷം ധരിക്കാതെ അടുത്ത ബന്ധുക്കളോടൊപ്പം പ്രവേശിക്കാമെന്ന അധികൃതരുടെ അഭിപ്രായം അംഗീകരിക്കാന്‍ യാക്കോബായ വിഭാഗം തയാറായില്ല. ഇന്നലെ നടന്ന ചര്‍ച്ചയ്ക്കിടെ ഓര്‍ത്തഡോക്‌സ് വിഭാഗം െവെദികനും സെമിത്തേരിയില്‍ കയറുമെന്നും പറഞ്ഞു. എന്നാല്‍, ഇരുവരും െവെദിക വേഷത്തിലല്ലാതെ കയറട്ടെ എന്ന യാക്കോബായ വിഭാഗത്തിന്റെ നിര്‍ദേശം മറുവിഭാഗം അംഗീകരിച്ചില്ല.
തങ്ങള്‍ സംസ്‌കാരം തടയുന്നതായുളള പ്രചാരണം സത്യവിരുദ്ധമാണെന്ന്ഓര്‍ത്തഡോക്‌സ് സഭ. മൃതശരീരം നടുറോഡില്‍ വച്ചു വിലപേശി, ക്രമസമാധാനപ്രശ്‌നം സൃഷ്ടിച്ച് സഭയ്ക്കനുകൂലമായി ലഭിച്ച സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ വീണ്ടും പാത്രിയര്‍ക്കീസ് വിഭാഗം ശ്രമിക്കുകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ വക്താവ് ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ അവിടെ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്കു കാരണം പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പിടിവാശി മാത്രമാണ്. പാത്രിയര്‍ക്കീസ് വിഭാഗത്തിലെ ആരെങ്കിലും മരിക്കുമ്പോള്‍ ഓരോതവണയും കോടതിവിധി ലംഘിച്ച് സെമിത്തേരിയില്‍ പ്രവേശിക്കാനായി മൃതദേഹം വച്ച് വിലപേശുകയാണ്. പള്ളിയും സെമിത്തേരിയും അനുബന്ധസ്ഥാപനങ്ങളും 34 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്ന് സുപ്രീംകോടതിവിധി ഉണ്ടായ ശേഷം രണ്ടുപേര്‍ നേരത്തേ മരിച്ചു.
ഇതോടെയാണ് ചര്‍ച്ച അലസിപ്പിരിഞ്ഞത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടിനു വീട്ടിലെ ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് 11 നു കൊണ്ടുവരുമ്പോള്‍ പള്ളിക്ക് സമീപം വച്ച് പോലീസ് തടഞ്ഞു. ഇതോടെ, മൃതദേഹം റോഡരികില്‍ വച്ച് വികാരിമാരും ബന്ധുക്കളും പ്രാര്‍ഥന നടത്തി. സ്ഥലത്ത് എ.ഡി.എംഃ അബ്ദുല്‍സലാം, ആര്‍.ഡി.ഒഃ ഹരികുമാര്‍, തഹസില്‍ദാര്‍ ഷാഹിന, ഡി.െവെ.എസ്.പിമാരായ അനീഷ് വി.കോര, ആര്‍.ബിനു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു.