കൊച്ചി:ഉമ്മന്‍ ചാണ്ടിയുടെയുടെയും കോൺഗ്രസിന്റെയും വിശ്വസ്തനായ ജഡ്ജിന്റെ പിടിവാശിമൂലം ഒരാഴ്ച മുമ്പ് മരിച്ച വയോധികന്റെ മൃതശരീരം സംസ്‌കരിക്കാന്‍ കഴിയുന്നില്ല .വൈദികരുടെ തർക്കം ആണ് പ്രധാന കാരണം . മുന്‍ ഹൈക്കോടതി ജഡ്ജി അനുവദിച്ചില്ലെന്ന് ബന്ധുക്കളുടെ പരാതിയും ഉയർന്നു . പള്ളി തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കരുതെന്ന വാശിയിലാണ് ഓര്‍ത്തഡോക്‌സ് സഭയുമായി ബന്ധം പുലര്‍ത്തുന്ന മുന്‍ ന്യായാധിപന്‍. അദ്ദേഹം ജില്ലാ ഭരണകൂടത്തെ സ്വാധീനിച്ച് തന്റെ ഇംഗിതം നടപ്പിലാക്കിയിട്ടും സര്‍ക്കാര്‍ അറിഞ്ഞ മട്ടില്ല. ഉമ്മന്‍ ചാണ്ടിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന മുന്‍ ന്യായാധിപന്‍ കോണ്‍ഗ്രസിന്റെ വിശ്വസ്തനാണ്.
മൃതദേഹം പള്ളിയില്‍ തന്നെ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വെള്ളിയാഴ്ച വൈകിട്ട് ഉത്തരവ് ഇറക്കിയെങ്കിലും മുന്‍ ന്യായാധിപന്റെ സ്വാധീനത്തില്‍ ഉത്തരവ് തിരുത്തി. ആദ്യ ഉത്തരവ് ഇറങ്ങി അര മണിക്കൂറിനുള്ളില്‍ ആദ്യ ഉത്തരവ് നടപ്പിലാക്കേണ്ടെന്ന് പറഞ്ഞ് രണ്ടാമത്തെ ഉത്തരവും ഇറങ്ങി. ആലപ്പുഴ കളക്ടറേറ്റിലെ കോണ്‍ഗ്രസ് നേതാവായ നിയമവിഭാഗം ഉദ്യോഗസ്ഥനാണ് പള്ളിക്കാരെ സഹായിക്കാന്‍ രംഗത്തുള്ളത്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ന്യായാധിപനെ ഉപയോഗിച്ച് തങ്ങള്‍ തിരുത്തിയെന്ന ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ വോയ്‌സ് മെസേജ് ആലപ്പുഴ ജില്ലയില്‍ വൈറലാകുന്നു എന്ന് പ്രമുഖ ഓൺലൈൻ റിപ്പോർട്ട് ചെയ്തു
മാവേലിക്കര കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ മൃതദേഹം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ സംസ്‌കരിക്കാനാണ് ശ്രമിച്ചത്. രണ്ടു തവണ മൃതദേഹവുമായി പള്ളിയിലെത്തിയെങ്കിലും സമ്മതിച്ചില്ല. ജില്ലാ കളക്ടര്‍ 144 പ്രഖ്യാപിച്ചു. മൃതദേഹം ദഹിപ്പിക്കാതിരിക്കാന്‍ സുപ്രീം കോടതി ഉത്തരവുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് പള്ളിതര്‍ക്കത്തെ കുറിച്ചാണ്. അതില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെ കുറിച്ച് പറയുന്നില്ല.
നവംബര്‍3 നാണ് വര്‍ഗീസ് മാത്യു മരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലാണ്. നവംബര്‍ 6ന് മൃതദേഹം സംസ്‌കരിക്കാന്‍ പള്ളിയിലെത്തിച്ചെങ്കിലും പള്ളി ഭരണം സംബന്ധിച്ച തര്‍ക്കം കോടതിയിലായതിനാല്‍ അനുവദിച്ചില്ല. ക്രമസമാധാനം നിലനിര്‍ത്താന്‍ ജില്ലാ ഭരണകൂടം സ്ഥലത്ത് 144 പ്രഖ്യാപിച്ചു. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നതിന് ബന്ധുക്കള്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും അനുവദിച്ചില്ല.
യാക്കോബായ വിഭാഗത്തിലെ വൈദികരെ തങ്ങളുടെ കൈവശമുള്ള പള്ളിയില്‍ സംസ്‌കാരത്തിന് അനുവദിക്കുന്നില്ലെന്നാണ് പരാതി. മരിച്ച വ്യക്തിയുടെ പൗത്രനായ വൈദികന്‍ ഫാദര്‍ ജോര്‍ജി ജോണിനെ പോലും സംസ്‌കാര ചടങ്ങില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തതായി മരിച്ച വര്‍ഗീസ് മാത്യുവിന്റെ മകന്‍ മാത്യുവര്‍ഗീസും ഫാദര്‍ ജോര്‍ജി ജോണും പറയുന്നു. എഡിഎം പരാതി പരിഹരിക്കാന്‍ തയ്യാറായില്ല. പകരം വിലാപയാത്ര തടഞ്ഞു. മൃതദേഹവുമായി വഴിയോരത്ത് കാത്തു നില്‍ക്കേണ്ടി വന്നു. പൗത്രനായ വൈദികനോട് ളോഹ ഊരി സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് മൃതദേഹവുമായി വീട്ടിലേക്ക് മടങ്ങേണ്ട ദുരവസ്ഥയുണ്ടായി.
കോടതിയില്‍ നിന്നും സംസ്‌കാരം വിലക്കി കൊണ്ട് ഉത്തരവില്ലെന്നാണ് കമ്മീഷന്‍ ചൂണ്ടികാണിച്ചത് .ജില്ലാ കളക്ടറും ആര്‍.ഡി.ഒയും അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും പറഞ്ഞിരുന്നു. മൃതദേഹം സംസ്‌കരിക്കാന്‍ നടപടിയെടുക്കണം. പള്ളിയില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അത് മനുഷ്യാവകാശ ലംഘനമാണെന്ന് ഉത്തരവില്‍ പറയുന്നു. നടപടി സ്വീകരിച്ച ശേഷം രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും ആദ്യ ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുന്‍ ന്യായാധിപന്‍ ഇടപെട്ടതോടെ മരവിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പള്ളിതര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നത് മുന്‍ ന്യായാധിപനാണ്.