കൊച്ചി :മോഹൻലാൽ എന്തിനാണ് ‘അമ്മ സംഘടനയിൽ നിന്നും രാജി വെച്ചത് ? അദ്ദേഹം എന്തെങ്കിലും ഭയക്കുന്നുണ്ടോ ?ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ താര സംഘടനയായ അമ്മ പിരിച്ചുവിട്ടിരിക്കയാണ്. സിനിമയിലെ ലൈംഗിക പീഡനാരോപണങ്ങൾ സംബന്ധിച്ച് ഡിജിപിക്ക് ലഭിച്ച പരാതികളിൽ വെളിപ്പെടുത്തലുകൾ നടത്താത്ത സംഭവങ്ങളും ഉണ്ട് . ഇന്നലെ രാത്രി വരെ 17 പരാതികൾ ലഭിച്ചെന്നും ഓരോ പരാതി അന്വേഷിക്കാനും പ്രത്യേക ടീമിനെ ചുമതലപ്പെടുത്തുമെന്നും എസ്ഐടി തലവൻ ഐജി ജി.സ്പർജൻകുമാർ പറഞ്ഞു.
മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരുൾപ്പെടെ 7 പേർക്കെതിരെ നടി മിനു മുനീർ പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. സിദ്ദിഖിനെതിരെ പീഡന വെളിപ്പെടുത്തൽ നടത്തിയ രേവതി സമ്പത്ത് ഇന്നലെ ഡിജിപിക്കു പരാതി നൽകി. നടൻ ബാബുരാജ്, സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവർക്കെതിരെ ആരോപണമുന്നയിച്ച ജൂനിയർ ആർട്ടിസ്റ്റ് അന്വേഷണ സംഘത്തിന് ഇ– മെയിൽ വഴി പരാതി നൽകി.
വർഷങ്ങൾക്കു മുൻപു സെക്രട്ടേറിയറ്റിൽ നടന്ന ഷൂട്ടിങ്ങിനിടെ ജയസൂര്യയുടെ ഭാഗത്തുനിന്നു മോശം പെരുമാറ്റമുണ്ടായെന്നാണ് മിനു മുനീറിന്റെ പരാതി. ‘അമ്മ’ സംഘടനയിൽ അംഗത്വം ലഭിക്കാൻ ഒത്തുതീർപ്പുകൾക്കു വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടു. മുകേഷ് ഫോണിൽ വിളിച്ചും നേരിൽ കണ്ടപ്പോഴും മോശമായി ഇടപെട്ടെന്നാണ് ആരോപണം. മണിയൻപിള്ള രാജുവുമൊത്ത് സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചു. പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ, വിച്ചു, അഭിഭാഷകനായ വി.എസ്.ചന്ദ്രശേഖരൻ എന്നിവരാണ് ആരോപണവിധേയരായ മറ്റുള്ളവർ.
തിരുവനന്തപുരം∙ സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും ലഭിക്കുന്ന പരാതികളും പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും. സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര കൊച്ചി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതിയും ഇതിലുൾപ്പെടും.
അമ്മയിലെ ലോബിയിലെ മുഖം മൂടി അഴിഞ്ഞുവീണു എന്ന് ഷമ്മി തിലകന്‍ പറയുന്നു . സംഘടനയിലെ ഭാരവാഹികള്‍ എല്ലാവരും രാജി വെക്കേണ്ട കാര്യമില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മോഹന്‍ലാലിനെതിരെ ആരോപണം ഉണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിനെതിരെ ആരോപണം ഉണ്ടാകാനുള്ള സാധ്യത ഞാന്‍ കാണുന്നില്ല. നമുക്കറിയില്ല എന്താണ് കാര്യങ്ങളെന്ന്. ഏതായാലും അങ്ങനെയിരിക്കെ അദ്ദേഹത്തിന് രാജി വെക്കേണ്ട കാര്യമില്ലായിരുന്നു. അദ്ദേഹം രാജി വെച്ചത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ് വരുമെങ്കില്‍ സ്വാഗതം ചെയ്യും.
ജഗദീഷിനോട് എല്ലാ കാര്യത്തിലും യോജിക്കുന്ന വ്യക്തിയല്ലെങ്കില്‍ കൂടി ഒരു ലീഡര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന് കഴിവുണ്ട്. സംഘടനെ നയിക്കാനായുള്ള കഴിവുള്ള വ്യക്തിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നല്ല സംഘാടന മികവ് കാണിക്കുന്ന വ്യക്തിയാണ്. വോട്ട് ചെയ്ത ജനങ്ങളോടുള്ള ഉത്തരവാദിത്തവും പ്രതിബദ്ധതയും മുകേഷ് കാണിക്കണം. ഞാന്‍ സംഘടനയില്‍ വരണോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്.
ഞാന്‍ രാജി വെച്ചതല്ല, എന്നെ പുറത്താക്കിയതാണ്. ആ തീരുമാനം പുനപരിശോധിക്കേണ്ടത് അവരാണ്, ഞാനല്ല. ഏതായാലും അതിനായി അപേക്ഷയൊന്നും ഞാന്‍ കൊടുക്കാന്‍ പോണില്ല. എന്നെ പുറത്താക്കാന്‍ ചുക്കാന്‍ പിടിച്ചവരെല്ലാം ഇപ്പോള്‍ കുറ്റാരോപിതരായി പുറത്തായി. ഇപ്പോള്‍ അവരെ കുറിച്ച് ഒരുപാട് ആരോപണങ്ങള്‍ പുറത്തുവരുന്നുമുണ്ട്. അമ്മയിലെ മിക്ക തീരുമാനങ്ങളും എടുക്കുന്നത് അവൈലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്.
അതേസമയം അമ്മ എക്സിക്യൂട്ടീവിന്റെ കൂട്ടരാജി എടുത്തുചാട്ടമാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും ഒരുമിച്ച് രാജിവേക്കേണ്ട കാര്യമില്ലായിരുന്നു എന്നും കുറ്റാരോപിതര്‍ മാത്രം രാജിവെച്ചാല്‍ മതിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇത് അനിശ്ചിതത്വം ഉണ്ടാക്കും. നിലവില്‍ അമ്മ അംഗമല്ലെങ്കിലും സ്ഥാപക അംഗമെന്ന നിലയില്‍ കൂട്ടരാജി വിഷമമുണ്ടാക്കി. അമ്മ പ്രസിഡന്റിന് പ്രതികരണശേഷി നഷ്ടപ്പെട്ടെന്നും അല്ലെങ്കില്‍ ഇങ്ങനെ നില്‍ക്കേണ്ടി വരില്ലല്ലോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേതാവിന്റെ മൗനത്തിന്റെ ബലിയാടാണ് താനെന്നും ഷമ്മി തിലകന്‍ പറഞ്ഞു. കൂട്ട രാജി ഉത്തരംമുട്ടലാണ് എന്നും വോട്ട് ചെയ്തവരോടുള്ള വഞ്ചനയാണ് കൂട്ടരാജി എന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറക്കാര്‍ നേതൃത്വത്തിലേക്ക് വരുന്നത് അനിവാര്യതയാണ് എന്നും ഷമ്മി തിലകന്‍ പ്രതികരിച്ചു.