അച്ഛന് പണം മാത്രം ആയിരുന്നു ആവിശ്യം-ഖുശ്‌ബു

ഹിന്ദിയില്‍ തുടങ്ങിയ അഭിനയ യാത്ര മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും എത്തി നിന്നു. അഭിനയത്തില്‍ പേരെടുത്ത ഖുശ്ബു നിലവില്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. സിനിമയില്‍ നിന്നും അവധിയെടുത്ത താരം രാജ്ീ്രയ മേഖലയില്‍ സജീവ സാന്നിധ്യമാകുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താരം മത്സരിക്കുകയും ചെയ്തിരുന്നു.

താരം തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് നടത്തിയ തുറന്നുപറച്ചില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ അച്ഛനെക്കുറിച്ചുള്ള പരാമര്‍ശമാണ് ഏറെ ശ്രദ്ധേയമാകുന്നത്. 30 വര്‍ഷമായി തന്റെ അച്ഛനുമായി യാതൊരു ബന്ധവുമില്ലെന്നും അച്ഛന്‍ ഒരിക്കല വീട് വിട്ട് ഇറങ്ങിപ്പോയതാണെന്നും താരം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്ത് ചെയ്താലും എങ്ങനെ ചെയ്താലും വീട്ടിലേക്ക് പണം വരുന്ന മാര്‍ഗം മാമാത്രമാണ് അദേഹം നോക്കിയിരുന്നത്. പല താരങ്ങളും തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ബോളിവുഡിലേക്ക് കടക്കുമ്പോള്‍ ഖുശ്ബുവിനെ സംബന്ധിച്ചിടത്തോളം തിരിച്ചായിരുന്നു. അതിനാല്‍ എന്തിനാണ് ഇങ്ങനെ ഒരു അബദ്ധം ചെയ്യുന്നതെന്ന് ചോദിച്ചെന്നും അവര്‍ പറയുന്നു.

കന്നഡ സംവിധായകനായ രവി ചന്ദ്രനാണ് താരത്തിന് തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ കൂടുതല്‍ അവസരം ഒരുക്കി നല്‍കിയത്. മലയാളത്തില്‍ പ്രമുഖ താാരങ്ങള്‍ക്കൊപ്പം മികച്ച കഥാപാത്രങ്ങളും താരം കൈകര്യം ചെയ്തിട്ടുണ്ട്. രജനീകാന്ത്, കമല്‍ഹാസന്‍, സത്യരാജ് തുടങ്ങിയ പ്രമുഖ നടന്മാരുശട നായികയായി ഖുശ്ബു സിനികളിലഭിനയിച്ചു.

മോഹന്‍ലാല്‍, മമ്മുട്ടി, സുരേഷ് ഗോപി എന്നിവരുടെയെല്ലാം നായികയായി മലയാളത്തില്‍ ഖുശ്ബു തിളങ്ങിയിരുന്നു. പ്രാഞ്ചിയേട്ടന്‍ ാന്‍ഡ് സെയ്ന്റ്, കയ്യൊപ്പ്, ചന്ദ്രോത്സവം, അനുഭുതി എന്നിവയാണ് ഖുശ്ബു അഭിനയിച്ച ശ്രദ്ധേയ സിനിമകളില്‍ ചിലത്.

കോണ്‍ഗ്രസില്‍ നിന്നാണ് ഖുശ്ബു ബിജെപിയിലേക്ക് എത്തുന്നത്. പാര്‍ട്ടി താഴേത്തട്ടിലേക്ക് ഇറങ്ങി ചെല്ലാനാകുന്നില്ലെന്നും ആത്മാര്‍ത്ഥമായി പ്രവര്‍്കത്തിക്കുന്നവര്‍ നിരാശയിലാണെന്നും ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എഴുതിയ കത്തില്‍ അറിയിച്ചാണ് താരം കോണ്‍ഗ്രസ് വിട്ടത്. ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാര്‍ത്ഥ്യ ബോധമില്ലാത്തവരും കോണ്‍ഗ്രസിന്റെ ഉന്നതങ്ങളിലിരുന്നത് പാര്‍ട്ടിയെ നിയന്ത്രിക്കുകയാണെന്നും തന്നെ പോലുള്ളവരെ ഒതുക്കുകയാണെന്നും ഖുശ്ബു ആരേപിച്ചിരുന്നു.

Top