കൊച്ചി: മൂത്തൂറ്റ് സമര സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന സി ഐ ടി യു നേതാവിന് കുത്തേറ്റു. സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എന്‍ ഗോപിനാഥിനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരായ സമരത്തിനു ശേഷം മുത്തൂറ്റ് ജീവനക്കാര്‍ നടത്തുന്ന സമരത്തില്ല പങ്കെടുക്കാന്‍ പോകുന്നതിനിടെ അക്രമിക്കുക്കയായിരുന്നു.
എറണാകുളം പാലാരിവട്ടത്ത് യുബര്‍ ടാക്സികള്‍ക്കെതിരായി ഇന്ന് സിഐടിയുവിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് എറണാകുളം സിഐടിയും ജില്ലാ പ്രസിഡന്റായ കെ.എന്‍ ഗോപിനാഥായിരുന്നു.
ഈ പരിപാടിക്കുശേഷം മടങ്ങുകയായിരുന്ന ഇദ്ദേഹത്തെ വഴിയില്‍ വെച്ചാണ് ആക്രമിച്ചത്. കഴുത്തിന് കുത്തേറ്റ ഇദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ ആക്രമിച്ച ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സിഐടിയു ജില്ലാനേതാവിനെ ആക്രമിച്ചതിനെ തുടര്‍ന്ന് പാലാരിവട്ടത്ത് സിഐടിയു-സിപിഐഎം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്.