ദേശീയ പണിമുടക്കില്‍ കടകള്‍ അടപ്പിക്കില്ല: വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കിയെന്ന് സിഐടിയു

തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കിയെന്നും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നും സി ഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. വിദേശ വിനോദ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചുവെന്നും തുടര്‍ന്നാണ് ഈ തീരുമാനത്തിയതെന്നും എളമരം കരീം പറഞ്ഞു.

പണിമുടക്കുമായി സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. തുറന്ന കടകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടും. ദേശീയ പണിമുടക്ക് ഹര്‍ത്താലായി മാറരുതെന്ന് യു.ഡി.എഫ് ഘടകകക്ഷികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top