സിവില്‍ സര്‍വീസ് :ഒന്നാം റാങ്ക് അനുദീപ് ദുരിഷെട്ടിക്ക്.ശിഖ സുരേന്ദ്രന്‍ 16ാം റാങ്കും കോഴിക്കോട് സ്വദേശിനി എസ്. അഞ്ജലി 26ാം റാങ്കും സമീറ 28ാം റാങ്കും രമേശ് ചെന്നിത്തയുടെ മകന് 210-ാം റാങ്ക്

കൊച്ചി:സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഹൈദരാബാദ് സ്വദേശി ദുരി ഷെട്ടി അനുദീപിനാണ് ഒന്നാം റാങ്ക്. കൊച്ചി സ്വദേശിനി ശിഖ സുരേന്ദ്രന്‍ 16ാം റാങ്കും കോഴിക്കോട് സ്വദേശിനി എസ്. അഞ്ജലി 26ാം റാങ്കും സമീറ 28ാം റാങ്കും കരസ്ഥമാക്കി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്തിന് 210ാം റാങ്ക് ലഭിച്ചു. കേരളത്തില്‍നിന്ന് 26പേര്‍ പട്ടികയിലുണ്ട്.

യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ( upsc.gov.in.) ഫലമറിയാം. 2017 ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് എഴുത്തുപരീക്ഷ നടന്നത്. 2018 ഫഎബ്രുവരി ഏപ്രില്‍ കാലയളവില്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിവിൽ സർവീസ് റാങ്കിന്‍റെ തിളക്കത്തിൽ അക്ഷരനഗരിയും. കോട്ടയം കഞ്ഞിക്കുഴി പള്ളിപ്പറമ്പിൽ എസ്. സമീര സിവിൽ സർവീസ് പരീക്ഷയിൽ 28-ാം റാങ്ക് നേടി. കഞ്ഞിക്കുഴി പള്ളിപ്പറമ്പിൽ പരേതനായ പ്രഫ. സലിം ജോർജിന്‍റെയും ആയുർവേദ ഡോക്ടറായ അയിഷയുടെയും മകളാണ്. പത്താം ക്ലാസ് വരെ സർക്കാർ സിലബിസിൽ മലയാളം മീഡിയത്തിൽ പഠിച്ചാണ് സിവിൽ സർവീസെന്ന വലിയ നേട്ടത്തിലേക്ക് സമീര എത്തിയത്.CIVIL R

പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുനു ട്രെയിനിംഗ്. പത്താം ക്ലാസ് വരെ മൗണ്ട് കാർമലിലും പ്ലസ് ടു ഗിരിദീപത്തിലും പഠിച്ചു. ചെന്നൈ സ്റ്റെല്ല മാരിസ് കോളജിൽനിന്ന് ബിഎസ്‌സി ഫിസിക്സും ജാർഖണ്ഡിലെ ധൻബാദ് ഐഐടിയിൽനിന്ന് എംഎസ്‌സി ഫിസിക്സും നേടി. ജർമനിയിൽ അഞ്ചുവർഷം ജ്യോതിശാസ്ത്രത്തിൽ റിസർച്ച് അസിസ്റ്റന്‍റായിരുന്നു. തുടർന്നാണ് സിവിൽ സർവീസിലേക്ക് കടന്നത്.

രണ്ടാമത്തെ ശ്രമത്തിലാണ് സമീര റാങ്ക് നേട്ടം കൊയ്തത്. പഠനത്തോടൊപ്പം കലയിലും തൽപരയായ സമീര ഹയർസെക്കൻഡറിയിൽ പഠിക്കുമ്പോൾ സിബിഎസ്ഇ സോണൽ കലോത്സവത്തിൽ കലാതിലകമായിരുന്നു. ഏകസഹോദരൻ സന്ദീപ് സലിം ദീപിക ദിനപത്രത്തിൽ കോട്ടയത്ത് സബ്എഡിറ്ററാണ്.

പരന്നവായനയിലൂടെ നേടിയ അറിവും നിശ്ചയദാർഢ്യവുമാണ് വിജയം കൈവരിക്കാൻ തന്നെ സഹായിച്ചതെന്ന് സമീര പറഞ്ഞു. ദിവസവും എട്ട് മണിക്കൂർ പഠനത്തിനും ഉറക്കത്തിനുമായി മാറ്റിവയ്ക്കും. മറ്റുസമയങ്ങളിൽ കുടുംബാംഗങ്ങളൊടൊപ്പം ചെലഴവഴിക്കാനാണ് സമയം കണ്ടെത്തിയിരുന്നത്. പഠനത്തോടൊപ്പം കലാരംഗത്തും കഴിവുതെളിയിച്ചിട്ടുള്ള സമീര ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

Top