സിവില്‍ സര്‍വ്വീസ് റാങ്ക്; വയനാട്ടിലെ ആദിവാസി പെണ്‍കുട്ടി ശ്രീധന്യക്ക് 410ാം റാങ്ക്! അഭിമാനത്തോടെ കേരളം !

ന്യൂദല്‍ഹി: 2018 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. കനിഷക് കട്ടാരിയയ്ക്കാണ് ഒന്നാം റാങ്ക്. വനിതകളില്‍ ഭോപ്പാല്‍ സ്വദേശിനി സൃഷ്ടി ജയന്ത് ദേശ്മുഖ് ആണ് ഒന്നാം സ്ഥാനത്ത്.

759 പേരെയാണ് വിവിധ സര്‍വ്വീസുകളില്‍ നിയമനത്തിന് തിരഞ്ഞെടുത്തത്. ഇതില്‍ 577 പുരുക്ഷന്‍മാരും 182 സ്ത്രീകളുമാണ് പട്ടികയില്‍ ഉള്ളത്. തൃശ്ശൂര്‍ സ്വദേശിനിയായ ശ്രീലക്ഷ്മി ആര്‍ 29ആം റാങ്ക് നേടി.

ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടുന്ന ആദ്യയാളായ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി ശ്രീധന്യക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. മറ്റു കുട്ടികൾക്ക് ശ്രീധന്യയുടെ വിജയം പ്രചോദനമാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഉയർന്ന വിജയം സ്വന്തമാക്കിയ മറ്റ് മലയാളി വിദ്യാർഥികൾക്കും അദ്ദേഹം അനുമോദനങ്ങൾ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങൾ. ഗോത്ര വിഭാഗത്തിൽപ്പെട്ട ശ്രീധന്യ 410-ാം റാങ്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികൾക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ എല്ലാവിധ ആശംസകളും. ഉയർന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാർഥികൾക്കും അനുമോദനങ്ങൾ.

വയനാട് പൊഴുതന സ്വദേശിനിയായ ആദിവാസി പെണ്‍കുട്ടി ശ്രീധന്യ സുരേഷ് 410ാം റാങ്ക് നേടി.  രഞ്ജിന മേരി വര്‍ഗീസ് 49ാം റാങ്ക് നേടി. പയ്യന്നൂര്‍ സ്വദേശിയായ അര്‍ജുന്‍ മോഹന് 66ാം റാങ്ക് നേടി

ഐ.ഐ.ടി ബോംബയില്‍ നിന്ന് എഞ്ചിനിയറിംഗ് ബിരുദത്തിന് ശേഷം ഡാറ്റ സയന്റിസ്റ്റായി ജോലി ചെയ്യുകയാണ് ഒന്നാം റാങ്കുകാരനായ കനീഷക് കട്ടാരിയ.

2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വ്വീസ് എന്ന ആഗ്രഹത്തിലേക്ക് ശ്രീധന്യയെ വീണ്ടുമെത്തിച്ചത്. അന്നത്തെ സബ്കളക്ടറായിരുന്ന ശ്രീറാം സാംബ്ബശിവന്‍ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങളായിരുന്നു ശ്രീധന്യയുടെ മനസില്‍ ഉണ്ടായിരുന്ന ആ​ഗ്രഹം വീണ്ടും ആളിക്കത്തിച്ചത്.  വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ. ആദിവാസി വിഭാഗത്തിൽ ഒരു മലയാളി പെൺകുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്.

അന്നത്തെ സബ് കളക്ടറായിരുന്ന ശ്രീറാം സാംബശിവ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങളാണ് മനസില്‍ ഉണ്ടായിരുന്ന ആ തീ വീണ്ടും ആളിക്കത്തിച്ചത്. ശ്രീധന്യയ്ക്ക് 410-ാം റാങ്കാണ് ലഭിച്ചത്. വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ.

മധുരം പങ്കുവച്ചാണ് സുഹൃത്തുക്കൾക്കും അധ്യാപകർക്കും ഒപ്പം ശ്രീധന്യ വിജയം ആഘോഷിച്ചത്. രണ്ട് തവണ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം പോലും കടക്കാതെ പുറത്തായിട്ടും പിൻമാറാതെ പരിശ്രമിച്ചതിനുള്ള ഫലം ലഭിച്ചു. മലയാളമായിരുന്നു ഐച്ഛിക വിഷയം. ദില്ലിയിൽ അവസാന അഭിമുഖ പരീക്ഷ കഴിഞ്ഞപ്പോൾ മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നു അത് തെറ്റിയില്ലെന്നും ശ്രീധന്യ പറയുന്നു.

അച്ഛൻ സുരേഷും അമ്മ കമലയും കൂലിപ്പണിക്കാരാണ്. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന്  പിജി എടുത്ത ശേഷമാണ് ശ്രീധന്യ സിവിൽ സർവീസ് പരീക്ഷയെന്ന സ്വപ്നത്തിന് പിന്നാലെ ഇറങ്ങിത്തിരിച്ചത്. തിരുവനന്തപുരത്ത് സർക്കാരിന്‍റെയും സ്വകാര്യ മേഖലയിലേയും അക്കാദമികളിൽ പരീക്ഷയ്ക്കായി പരീശീലനം തേടി. ഇതിനിടെ പൊലീസ് കോൺസ്റ്റബിളായി കിട്ടിയ ജോലി വേണ്ടെന്നുവച്ചു. ശ്രീധന്യയുടെ മുത്ത സഹോദരി പാലക്കാട് കോടതിയിൽ ഉദ്യോഗസ്ഥയാണ്. അനുജൻ പോളിടെക്നിക്കിൽ പഠിക്കുന്നു.

Top