ആഘോഷങ്ങളില്ലാതെ ജന്മദിനം. മുഖ്യമന്ത്രി പിണറായിക്ക് ഇന്ന് 73

തിരുവനന്തപുരം :കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിമൂന്നാം പിറന്നാള്‍. കേരളത്തിന്റെ ഭരണത്തലവനായി ഒരു വര്‍ഷം പിന്നിടുമ്പോളാണ് പിണറായിയും എഴുപത്തിമൂന്നിലേക്ക് കടക്കുന്നത്. പിറന്നാളിന് കാര്യമായ ആഘോഷ പരിപാടികള്‍ ഒന്നുമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിവരങ്ങള്‍.

ഔദ്യോഗിക രേഖകള്‍ പ്രകാരം ജനനതീയതി 1944 മാര്‍ച്ച് 21 ആണെങ്കിലും താന്‍ ജനിച്ചത് 1945 മേയ് 24നാണെന്നായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഇത് ആര്‍ക്കും അറിയില്ല. ഔദ്യോഗിക രേഖകള്‍ തിരുത്താന്‍ താനും മെനക്കെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിയമസഭ ചേരുന്നതിനാല്‍ സഭയിലായിരിക്കും മുഖ്യമന്ത്രി ഇന്നും. ഉച്ചയ്ക്ക് ക്ലിഫ്ഹൗസില്‍ എത്തി കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനപ്പുറം മറ്റ് ആഘോഷങ്ങളൊന്നും ഈ ജന്മദിനത്തിനും ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയോട് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016ല്‍ പാര്‍ട്ടി മുഖ്യമന്ത്രിയായി തന്നെ തീരുമാനിച്ചതിന് പിന്നാലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ലഡു നല്‍കിക്കൊണ്ട് ചിരിയോടെ മുഖ്യമന്ത്രി തന്റെ ജന്മദിനത്തിന്റെ കാര്യം വ്യക്തമാക്കിയത്. മധുരം നല്‍കുന്നത് അധികാരം ഏറ്റെടുക്കുന്നതിന്റെ ആഹ്ലാദമല്ലേയെന്ന ചോദ്യത്തിനായിരുന്നു ജന്മദിനത്തെക്കുറിച്ചുളള വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി നടത്തിയത്‍.

Top